---
title: "ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ കെട്ടിടോദ്ഘാടനം; വിപുലമായി ആഘോഷിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു "
english_title: "Inauguration of building at GMUP School Vellore; A welcome party was formed to celebrate in an elaborate manner"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121243/inauguration-of-building-at-gmup-school-vellore-a-welcome-party-was-formed-to-celebrate-in-an-elaborate-manner"
published_at: "2023-06-10T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64842cb41e06e_school_kettidam_lg.JPG"
keywords: []
---

# ജിഎംയുപി സ്‌കൂള്‍ വേളൂരില്‍ കെട്ടിടോദ്ഘാടനം; വിപുലമായി ആഘോഷിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **അത്തോളി:** ജി.എം.യു.പി.സ്‌കൂള്‍ വേളൂരില്‍ പുതിയ കെട്ടിട ഉദ്ഘാടനം ജൂണ്‍ 12 തിങ്കളാഴ്ച നടക്കും. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ചടങ്ങില്‍ ബാലുശ്ശേരി എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ദേവ് അധ്യക്ഷത വഹിക്കും. ഒരു കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.

## Article Content

**അത്തോളി:** ജി.എം.യു.പി.സ്‌കൂള്‍ വേളൂരില്‍ പുതിയ കെട്ടിട ഉദ്ഘാടനം ജൂണ്‍ 12 തിങ്കളാഴ്ച നടക്കും. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ചടങ്ങില്‍ ബാലുശ്ശേരി എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ദേവ് അധ്യക്ഷത വഹിക്കും. ഒരു കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.

ആധുനിക സജ്ജീകരണങ്ങളോടെ നാലു ക്ലാസ് മുറികളടങ്ങിയ കെട്ടിടമാണ് വിദ്യാലയത്തിന് സമര്‍പ്പിക്കുന്നത്. പുതിയ കെട്ടിടം കൂടി സാക്ഷാത്കരിക്കുമ്പോള്‍ അത്തോളിയുടെ അക്ഷര മുറ്റമായ ഈ പൊതുവിദ്യാലയത്തിന്റെ അക്കാദമിക ഭൗതിക സാഹചര്യങ്ങളില്‍ ഏറെ മുന്നേറ്റമുണ്ടാവും. പ്രീ പ്രൈമറിയടക്കം 1500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ പുതിയൊരു കെട്ടിടം കൂടി യാഥാര്‍ത്ഥ്യമാവുന്നതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.

പൊതുജന സഹകരണത്തോടെ കെട്ടിടോദ്ഘാടന പരിപാടികള്‍ വിപുലമായി ആഘോഷിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് വി.എം. മനോജ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എം. സരിത, വി.എം. ഷിജു, നൗഫല്‍, ജസ്ലീല്‍ കമ്മോട്ടില്‍, രജിത് കുമാര്‍, ഗോപാലന്‍ കൊല്ലോത്ത്, ഷൗക്കത്ത് അത്തോളി. വിനിഷ ഷാജി, ലിജു, അനൂപ്, പി.പി. സീമ, ഷിബു, ബബീഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി എംപി എം.കെ. രാഘവന്‍, എംഎല്‍എ സച്ചിന്‍ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് (രക്ഷാധികാരികള്‍), ഷീബ രാമചന്ദ്രന്‍ (ചെയര്‍പേഴ്‌സണ്‍), പി.പി. സീമ (കണ്‍വീനര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121243/inauguration-of-building-at-gmup-school-vellore-a-welcome-party-was-formed-to-celebrate-in-an-elaborate-manner)