---
title: "നാട്ടിലെ തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നടുവണ്ണൂര്‍ പതിമൂന്നം വാര്‍ഡ് ഗ്രാമസഭ"
english_title: "naduvannur vard 13 Gram Sabha felicitated the students who achieved brilliant success "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121290/naduvannur-vard-13-gram-sabha-felicitated-the-students-who-achieved-brilliant-success"
published_at: "2023-06-10T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64844bc98a220_naduvannur_lg.JPG"
keywords: []
---

# നാട്ടിലെ തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നടുവണ്ണൂര്‍ പതിമൂന്നം വാര്‍ഡ് ഗ്രാമസഭ

> **Lead Summary:** **നടുവണ്ണൂര്‍: **കോരള സ്‌റ്റേറ്റ് അമേച്ചര്‍ കിക്ക് ബോക്‌സിംഗ് അസേസിയേഷന്‍ നടത്തിയ വാക്കോ ഇന്ത്യ 57 കെഎല്‍ സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്റ്റേറ്റ് ചാമ്പ്യനായ ആദിലിനെയും പ്ലസ് ടു, എസ്എസ്എല്‍സി ഉന്നത വിജയം നേടിയവരെയും പതിമൂന്നം വാര്‍ഡ് ഗ്രാമസഭ അനുമോദിച്ചു.

## Article Content

**നടുവണ്ണൂര്‍: **കോരള സ്‌റ്റേറ്റ് അമേച്ചര്‍ കിക്ക് ബോക്‌സിംഗ് അസേസിയേഷന്‍ നടത്തിയ വാക്കോ ഇന്ത്യ 57 കെഎല്‍ സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്റ്റേറ്റ് ചാമ്പ്യനായ ആദിലിനെയും പ്ലസ് ടു, എസ്എസ്എല്‍സി ഉന്നത വിജയം നേടിയവരെയും പതിമൂന്നം വാര്‍ഡ് ഗ്രാമസഭ അനുമോദിച്ചു.

വികസന കാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പാലിയേറ്റിവ് സാന്ത്വന പരിചരണ കേന്ദ്രം സ്ഥലം വാങ്ങുന്നതിനായി വാര്‍ഡില്‍ നിന്ന് ശേഖരിച്ച തുകയുടെ രണ്ടാഗഡു സി.എം. നാരായണന്‍, യു.കെ. ഉസ്മയില്‍ എന്നിവരില്‍ നിന്ന് പ്രസിഡന്റ് ഏറ്റുവാങ്ങി.

തുടര്‍ന്ന് 2023/24 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ചു. പി. സുധന്‍, എം. സുധാകരന്‍, യു.കെ. ഇസ്മയില്‍, പി.എന്‍. അന്‍വര്‍ സാദത്ത്, കോ. ഓഡിനേറ്റര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു...

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121290/naduvannur-vard-13-gram-sabha-felicitated-the-students-who-achieved-brilliant-success)