---
title: "കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍ മണ്‍സൂണ്‍ മെഗാ മേളക്ക് തുടക്കമായി "
english_title: "Monsoon Mega Mela has started at Koyalandy Municipal Town Hall"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121296/monsoon-mega-mela-has-started-at-koyalandy-municipal-town-hall"
published_at: "2023-06-10T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484531701afb_monsoon_lg.jpg"
keywords: []
---

# കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍ മണ്‍സൂണ്‍ മെഗാ മേളക്ക് തുടക്കമായി 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍ ഇന്ന് മുതല്‍ മണ്‍സൂണ്‍ മെഗാമേളക്ക് തുടക്കമായി. കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ മേള ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നഗരസഭ ടൗണ്‍ ഹാളില്‍ ഇന്ന് മുതല്‍ മണ്‍സൂണ്‍ മെഗാമേളക്ക് തുടക്കമായി. കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ മേള ഉദ്ഘാടനം ചെയ്തു.

രാജസ്ഥാന്‍ ഖാദി ഷര്‍ട്ട്, നൈറ്റ് ഡ്രസ്സ്, ലഗ്ഗിന്‍സ്, ജഗ്ഗിന്‍സ്, ഷാള്‍, കിച്ചണ്‍ ടൂള്‍സ്, ആയൂര്‍വേദ പച്ചമരുന്നുകള്‍, വിവിധ തരം അച്ചാറുകള്‍, കൊല്ലം കശുവണ്ടി പരിപ്പ്, ഗ്യാസ് അപകടങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള ഉപകരണം, നെല്ലിക്ക കാന്താരി, ഫാന്‍സി, ടോയ്‌സുകള്‍, ഫര്‍ണ്ണിച്ചറുകള്‍, കാര്‍പ്പറ്റ്കള്‍, ഉറുമ്പിനെ / ചിതലിനെ അകറ്റുന സ്‌പ്രേ, ലേഡീസ് ബാഗ്, പാലക്കാടന്‍ കരിപ്പെട്ടി, നാവില്‍ കൊതിയൂറു പഴയ ക്കാല മിഠായി, ഹോട്ട് ആമഴ, ഘഋഉ ബള്‍ബ്, നീലഗിരി ചായയപ്പൊടി, തേന്‍, ബള്‍ബുകള്‍, കുട, റെയിന്‍കോട്ട്, ചന്ന പട്ടണ ടോയ്‌സ്, എന്നിവ മേളയില്‍ ലഭ്യമാണ്.

എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ രാത്രി 8.മണി വരെയാണ് പ്രവേശനം. നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണ നാണയം തുടങ്ങി നിരവധി സമ്മാനങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121296/monsoon-mega-mela-has-started-at-koyalandy-municipal-town-hall)