---
title: "ശിഹാബ് തങ്ങള്‍ വനിത വിംഗ് സഹായ സംഘം അനുമോദന സദസ് സംഘടിപ്പിച്ചു "
english_title: "Shihab Thangal Women's Wing Sahaya Sangam organized felicitation meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121451/shihab-thangal-womens-wing-sahaya-sangam-organized-felicitation-meeting"
published_at: "2023-06-11T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64855caa7d820_shihab_lg.jpg"
keywords: []
---

# ശിഹാബ് തങ്ങള്‍ വനിത വിംഗ് സഹായ സംഘം അനുമോദന സദസ് സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: **ശിഹാബ് തങ്ങള്‍ വനിത വിംഗ് സഹായ സംഘം അനുമോദന സദസ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയികളെയാണ് അനുമോദിച്ചത്. പരിപാടി ഡോ.വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: **ശിഹാബ് തങ്ങള്‍ വനിത വിംഗ് സഹായ സംഘം അനുമോദന സദസ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയികളെയാണ് അനുമോദിച്ചത്. പരിപാടി ഡോ.വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.

എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അക്ബര്‍ അലിഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റീജ കക്കോടി സ്വാഗതവും ട്രഷറര്‍ മീനാസ് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകരായ മുഹമ്മദ് ഷാജി അരിമ്പ്ര, റസാഖ് മങ്ങാട്ട്, എന്‍.ടി. ഹംസ പെരുവയര്‍ എന്നിവരെ ആദരിച്ചു. മിനി സജി രചിച്ച 'കുട്ടികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍' ഡോ. കുഞ്ഞാലി അഡ്വ. രത്‌നകുമാരി ഗിരീഷിന് നല്‍കി പ്രകാശനം ചെയ്തു.

വി.വി. ബാബു ജോസഫ് തൃശൂര്‍, കെ.വി. ഉസ്മാന്‍ മണ്ണാര്‍കാട്, എ.കെ. ജാബിര്‍ കക്കോടി, പി. അനില്‍ , മൊയ്തീന്‍ ചെറുവണ്ണൂര്‍, കെ.പി. സക്കീര്‍ ഹുസൈന്‍, ഡോ.പി.ടി. സാബിറ, നസീം കൊടിയത്തൂര്‍, മിനി സജി, ഷാജി മൊകവൂര്‍, ശ്രീജ ബാലന്‍, മന്‍സൂര്‍ അക്കര കാസര്‍കോട്, എന്‍.കെ. ഷമീര്‍, ടി. ഷംസീര്‍, എന്‍.പി. ഷാഹിദ, താഹിറ കുഞ്ഞഹമ്മദ്, ബുഷ്‌റ ജാബിര്‍, ഫൗസിയ ഒളവണ്ണ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121451/shihab-thangal-womens-wing-sahaya-sangam-organized-felicitation-meeting)