---
title: "നടുവത്തൂര്‍ റീജണല്‍ ട്രയിനിങ്ങ് സെന്ററില്‍ സ്‌കൗട്ട് - ഗൈഡ് പ്രസ്ഥാനങ്ങളുടെ സ്ഥാപകരാരുടെ പ്രതിമകള്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു "
english_title: "scout-guide at Natuvathur Regional Training Center Statues of founders stachu  unveiled by Perampra MLA T.P. Ramakrishnan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121491/scout-guide-at-natuvathur-regional-training-center-statues-of-founders-stachu-unveiled-by-perampra-mla-tp-ramakrishnan"
published_at: "2023-06-11T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648577087ff5b_guide_;g.JPG"
keywords: []
---

# നടുവത്തൂര്‍ റീജണല്‍ ട്രയിനിങ്ങ് സെന്ററില്‍ സ്‌കൗട്ട് - ഗൈഡ് പ്രസ്ഥാനങ്ങളുടെ സ്ഥാപകരാരുടെ പ്രതിമകള്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **ഭാരത് സ്‌കൗട്ട് സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്റെ ഉടമസ്ഥതയില്‍ കൊയിലാണ്ടി - നടുവത്തൂരില്‍ ഉള്ള റീജണല്‍ ട്രയിനിങ്ങ് സെന്ററില്‍ സ്‌കൗട്ട് - ഗൈഡ് പ്രസ്ഥാനങ്ങളുടെ സ്ഥാപകരായ ബേഡന്‍ പവ്വലിന്റേയും ലേഡി ബേഡന്‍ പവ്വലിന്റെയും അര്‍ദ്ധ കായ പ്രതിമകള്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഭാരത് സ്‌കൗട്ട് സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്റെ ഉടമസ്ഥതയില്‍ കൊയിലാണ്ടി - നടുവത്തൂരില്‍ ഉള്ള റീജണല്‍ ട്രയിനിങ്ങ് സെന്ററില്‍ സ്‌കൗട്ട് - ഗൈഡ് പ്രസ്ഥാനങ്ങളുടെ സ്ഥാപകരായ ബേഡന്‍ പവ്വലിന്റേയും ലേഡി ബേഡന്‍ പവ്വലിന്റെയും അര്‍ദ്ധ കായ പ്രതിമകള്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു.

ആര്‍ട്ടിസ്റ്റ് ബൈജു ആണ് പ്രതിമയുടെ ശില്‍പി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ 1984 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി രമണീയമായ ഈ കേന്ദ്രത്തിന്‍ സംസ്ഥാനത്തിന് പുറത്തു നിന്നും ധാരാളം പേര്‍ ക്യാമ്പിങ്ങിനായി എത്തിച്ചേരാറുണ്ട്. 5 ഏക്കര്‍ വിസ്തൃതിയുള്ള ഈ പരിശീലന കേന്ദ്രത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും സംസ്ഥാന - ദേശീയതല ക്യാമ്പുകളും നടക്കാറുണ്ട്.

സ്റ്റേറ്റ് കമ്മീഷണര്‍ ബാല ചന്ദ്രന്‍ പാറച്ചോട്ടില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.കെ. പ്രഭാകരന്‍, എസ്ടിസി എഡ്വേഡ് ജിഷ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ശില്‍പം സ്‌പോണ്‍സര്‍ ചെയ്തത് വി.കെ ഭാസ്‌ക്കരന്‍ ആണ് .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121491/scout-guide-at-natuvathur-regional-training-center-statues-of-founders-stachu-unveiled-by-perampra-mla-tp-ramakrishnan)