---
title: "ഇടതു സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന് മുസലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍ അത്തോളിയില്‍ പറഞ്ഞു"
english_title: "Muslim League district general secretary said that the left government is making people's lives difficult"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121557/muslim-league-district-general-secretary-said-that-the-left-government-is-making-peoples-lives-difficult"
published_at: "2023-06-11T16:39:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6485abbf4f7ae_musleem_leg.jpg"
keywords: []
---

# ഇടതു സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന് മുസലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍ അത്തോളിയില്‍ പറഞ്ഞു

> **Lead Summary:** ** അത്തോളി: **ഇടതു സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണന്ന് മുസലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍. പെട്രോളിയത്തിന്റെ വില വര്‍ധിപ്പിച്ചതിലൂടെ അവശ്യസാധനങ്ങളുടെ വില കുത്തനെ വര്‍ധി ചെന്നും പ്ലസ് ടുവിന് മലബാറില്‍ പുതിയ ബാച്ച് അനുവദിക്കാതെ വിവേചനം കാണിക്കുന്നുവെന്നും ടി.ടി കുറ്റപ്പെടുത്തി.

## Article Content

** അത്തോളി: **ഇടതു സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണന്ന് മുസലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍. പെട്രോളിയത്തിന്റെ വില വര്‍ധിപ്പിച്ചതിലൂടെ അവശ്യസാധനങ്ങളുടെ വില കുത്തനെ വര്‍ധി ചെന്നും പ്ലസ് ടുവിന് മലബാറില്‍ പുതിയ ബാച്ച് അനുവദിക്കാതെ വിവേചനം കാണിക്കുന്നുവെന്നും ടി.ടി കുറ്റപ്പെടുത്തി.

മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മത, സാമൂഹ്യ, ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിദ്യവുമായ ഇ.സി. ശിഹാബ് റഹ്‌മാന്‍ അനുസ്മരണത്തിന്റെ ഭാഗമായി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം തെരുവത്ത് കടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി.പി. കോയ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ പെരുമ്പാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. സിഎച്ച് സെന്ററിന് തെരുവത്ത് കടവ് ശാഖ കമ്മറ്റി സ്വരൂപിച്ച തുക സിഎച്ച് സെന്റര്‍ സെക്രട്ടറി ബപ്പന്‍കുട്ടി നടുവണ്ണൂര്‍ ഏറ്റ് വാങ്ങി.

ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, നിയോജക മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത്, സിറാജ് ചിറ്റേടത്ത്, പി.കെ. മജീദ്, അബു ഹാജി പാറക്കല്‍, നജീബ് കക്കഞ്ചേരി, പി.കെ.ഐ. മുഹയദ്ദീന്‍, അബ്ദുല്ലക്കുട്ടി ഹാജി, ആഷിദ് മുണ്ടോത്ത്, ഒ.സി. റഷീദ്, അബു എക്കാലുള്ളതില്‍, പി.എം. മുഹമ്മദലി, സാജിദ് നാറാത്ത്, അഷറഫ് നാറാത്ത്, ഷഫീഖ് മാമ്പൊയില്‍, പി.എം. സുബീര്‍, ഫൈസല്‍ നാറാത്ത്, ഷാമ്പില്‍ എടത്തില്‍, നൗഷാദ് ചിറക്കല്‍, റജീഷ് കടവ്, ലൈല മാമ്പൊയില്‍, വാര്‍ഡ് അംഗങ്ങളായ ഷൈനി പാട്ടാങ്കോട്ട്, മുനീറ നാസര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഹിം എടത്തില്‍ സ്വാഗതവും, അന്‍വര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121557/muslim-league-district-general-secretary-said-that-the-left-government-is-making-peoples-lives-difficult)