---
title: "അറപ്പീടിക സിഐടിയു ചെത്തുതൊഴിലാളി യൂണിയന്‍ എസ്എസ്എല്‍സി, +2 ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു"
english_title: "Arapeedika CITU Union organized felicitation for sslc +2 toppers and family meet"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121561/arapeedika-citu-union-organized-felicitation-for-sslc-2-toppers-and-family-meet"
published_at: "2023-06-11T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485afe104be6_fecilitation_lg.JPG"
keywords: []
---

# അറപ്പീടിക സിഐടിയു ചെത്തുതൊഴിലാളി യൂണിയന്‍ എസ്എസ്എല്‍സി, +2 ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി:** ചെത്തുതൊഴിലാളി യൂണിയന്‍ സിഐടിയു അറപ്പീടിക വട്ടോളി ഷാപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പനങ്ങാട് നോര്‍ത് കൃഷണപ്പിള്ള മന്ദിരത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി:** ചെത്തുതൊഴിലാളി യൂണിയന്‍ സിഐടിയു അറപ്പീടിക വട്ടോളി ഷാപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പനങ്ങാട് നോര്‍ത് കൃഷണപ്പിള്ള മന്ദിരത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.

കെ.കെ. ബൈജു ചടങ്ങിന് അധ്യക്ഷത വഹിച്ചു. യൂണിയന്‍ താലൂക്ക് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ആര്‍.കെ. മനോജ്, എം.ആര്‍. അനില്‍കുമാര്‍, എം.കെ. സജിത്ത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷാപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.സി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121561/arapeedika-citu-union-organized-felicitation-for-sslc-2-toppers-and-family-meet)