---
title: "ഭാസ്‌ക്കരപണിക്കര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി "
english_title: "Bhaskarapanikar remembrance at panagad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121572/bhaskarapanikar-remembrance-at-panagad"
published_at: "2023-06-11T17:34:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6485b89cb9787_anusmaranam_lg.jpg"
keywords: []
---

# ഭാസ്‌ക്കരപണിക്കര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി 

> **Lead Summary:** **പനങ്ങാട്: **ഭാസ്‌ക്കരപണിക്കര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പാര്‍ട്ടിയുടെ പനങ്ങാട് മണ്ഡലം പ്രസിഡന്റ്, പനങ്ങാട് കോഓപ്പറേര്‍റ്റീവ് ബാങ്ക് പ്രസിഡന്റ്, ഖാദി തൊഴിലാളികളെ സംഘടിപ്പിക്കുന്നത്തിലും തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നത്തിലും മുന്‍പന്തിയിലും ആയിരുന്നു ഭാസ്‌ക്കരപണിക്കര്‍. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്‍എല്‍സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഭാസ്‌ക്കരപണിക്കരുടെ 28ാം ചരമ ദിനത്തില്‍ വട്ടോളി ബസാറിലുള്ള വീട്ടില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്.

## Article Content

**പനങ്ങാട്: **ഭാസ്‌ക്കരപണിക്കര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പാര്‍ട്ടിയുടെ പനങ്ങാട് മണ്ഡലം പ്രസിഡന്റ്, പനങ്ങാട് കോഓപ്പറേര്‍റ്റീവ് ബാങ്ക് പ്രസിഡന്റ്, ഖാദി തൊഴിലാളികളെ സംഘടിപ്പിക്കുന്നത്തിലും തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നത്തിലും മുന്‍പന്തിയിലും ആയിരുന്നു ഭാസ്‌ക്കരപണിക്കര്‍. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്‍എല്‍സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഭാസ്‌ക്കരപണിക്കരുടെ 28ാം ചരമ ദിനത്തില്‍ വട്ടോളി ബസാറിലുള്ള വീട്ടില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്.

എന്‍സിപി, എന്‍കെടിഎഫ്, എന്‍എല്‍സി നേതാക്കളായ പി. സുധാകരന്‍, പി.കെ. ഗോപാലന്‍, കെ. ചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍ ബാലുശ്ശേരി, ബഷീര്‍ അഹമ്മദ്, മുഹമ്മദ് കോട്ടയില്‍, പി. ശിവരാമന്‍ നായര്‍, കെ. ഹമീദ്, ലോഹിതാക്ഷന്‍, പി. ദാമോദരന്‍, കെ. കൃഷ്ണന്‍, ഷാജി കെ. പണിക്കര്‍ എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

ബാലുശ്ശേരി എന്‍സിപി ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനം കെ. ചന്ദ്രന്‍ നായര്‍ ഉദ്ഘടനം ചെയ്തു. പി.വി. ഭാസ്‌കരന്‍ കിടാവ് ആധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി.കെ. ഗോപാലന്‍, പി. സുധാകരന്‍, ബഷീര്‍ അഹമ്മദ്, എം.വി. ബാലകൃഷ്ണന്‍, റംല മാടം വലിക്കുന്നത്, കെ.ടി.കെ. ഭാസ്‌കരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121572/bhaskarapanikar-remembrance-at-panagad)