---
title: "പയ്യോളിയില്‍ എന്‍സിപി സ്ഥാപക ദിനം ആചരിച്ചു "
english_title: "true vision koyilandy NCP Foundation Day celebrated at Payoli"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121729/ncp-foundation-day-celebrated-at-payoli"
published_at: "2023-06-12T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486bebd8d08d_pathakadinam_lg.JPG"
keywords: []
---

# പയ്യോളിയില്‍ എന്‍സിപി സ്ഥാപക ദിനം ആചരിച്ചു 

> **Lead Summary:** പയ്യോളി: പയ്യോളിയില്‍ എന്‍സിപി സ്ഥാപക ദിനം ആചരിച്ചു. എന്‍സിപി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായാണ് സ്ഥാപക ദിനം ആഘോഷിച്ചത്. കോട്ടക്കലില്‍ നടന്ന ചടങ്ങില്‍ പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി. റഹ്‌മത്തുള്ള പതാക ഉയര്‍ത്തി.

## Article Content

പയ്യോളി: പയ്യോളിയില്‍ എന്‍സിപി സ്ഥാപക ദിനം ആചരിച്ചു. എന്‍സിപി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായാണ് സ്ഥാപക ദിനം ആഘോഷിച്ചത്. കോട്ടക്കലില്‍ നടന്ന ചടങ്ങില്‍ പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി. റഹ്‌മത്തുള്ള പതാക ഉയര്‍ത്തി.

പി.വി. സജിത്ത് അധ്യക്ഷത വഹിച്ചു. ചെറിയാവി രാജന്‍, ടി.വി. ഭാസ്‌ക്കരന്‍, കെ.പി. ജിസിന്‍, പി.എം. ഖാലിദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കോട്ടക്കല്‍ ബീച്ച് റോഡ് ജംഗ്ഷനില്‍ പി.വി. വിജയന്‍, പയ്യോളി ടൗണ്‍ എ.വി. ബാലകൃഷ്ണന്‍, കിഴൂര്‍ മൂഴിക്കല്‍ ചന്ദ്രന്‍, പയ്യോളി ബീച്ച് റോഡ് സജിത്ത് പയ്യോളി, മൂരാട് ഓയില്‍മില്‍ കയ്യില്‍ രാജന്‍ എന്നിവരും പതാക ഉയര്‍ത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121729/ncp-foundation-day-celebrated-at-payoli)