---
title: "അത്തോളി എട്ടാം വാര്‍ഡ് മഴയെ വരവേല്‍ക്കാന്‍ റെഡിയാണ്; മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി ശാന്തിതീരം അയല്‍പക്ക കൂട്ടം"
english_title: "Atholi 8th ward is ready to welcome rain; Shanthithiram neighborhood group conducted pre-monsoon cleaning"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121748/atholi-8th-ward-is-ready-to-welcome-rain-shanthithiram-neighborhood-group-conducted-pre-monsoon-cleaning"
published_at: "2023-06-12T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486c65b26e8e_rain_cleaning_lg.JPG"
keywords: []
---

# അത്തോളി എട്ടാം വാര്‍ഡ് മഴയെ വരവേല്‍ക്കാന്‍ റെഡിയാണ്; മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി ശാന്തിതീരം അയല്‍പക്ക കൂട്ടം

> **Lead Summary:**  **അത്തോളി: **മഴ എത്തുന്നതോടെ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃത്തിയുള്ള പരിസരം ഒരു പരിധി വരെ അസുഖങ്ങളെ തടയാന്‍ സഹായിക്കും. അസുഖങ്ങളില്‍ നിന്ന് നാടിനെ മുക്തമാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് എട്ടാം വാര്‍ഡ് ശാന്തിതീരം അയല്‍പക്ക കൂട്ടം.

## Article Content

 **അത്തോളി: **മഴ എത്തുന്നതോടെ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃത്തിയുള്ള പരിസരം ഒരു പരിധി വരെ അസുഖങ്ങളെ തടയാന്‍ സഹായിക്കും. അസുഖങ്ങളില്‍ നിന്ന് നാടിനെ മുക്തമാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് എട്ടാം വാര്‍ഡ് ശാന്തിതീരം അയല്‍പക്ക കൂട്ടം.

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി അത്തോളി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ബസ്റ്റോപ്പ് മുതല്‍ മേലടത്ത് താഴെ പുത്തലം റോഡ് വരെയാണ് ശാന്തിതീരം അയല്‍പക്ക കൂട്ടം ശുചീകരിച്ചത്.

ശുചീകരണത്തില്‍ ശാന്തിതീരം അല്‍പക്ക കൂട്ടം പ്രസിഡന്റ് ഉല്ലാസ് മുരിക്കെരിക്കല്‍, സെക്രട്ടറി ശശി നാലു കണ്ടത്തില്‍, സി. നിതു, കെ.സി. വിനോദ്, സി. സുഹൈല്‍, വി.വി. ബാബു, എന്‍.കെ. പവിത്രന്‍, എന്‍.കെ. സുരേഷ്, എം.വി. ശശി, അഷറഫ് ചീടത്തില്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121748/atholi-8th-ward-is-ready-to-welcome-rain-shanthithiram-neighborhood-group-conducted-pre-monsoon-cleaning)