---
title: "ഉന്നത വിജയികളെയും, നൂറ് ശതമാനം വിജയം നേടിയ എന്‍എന്‍ കക്കാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും ആദരിച്ച് അവിടനല്ലൂര്‍ കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍"
english_title: "toppers and 100% passers of NN Kakkad Govt: Higher Secondary School are congratulated by Karma Residents Association"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121758/toppers-and-100-passers-of-nn-kakkad-govt-higher-secondary-school-are-congratulated-by-karma-residents-association"
published_at: "2023-06-12T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486cd3f72146_fesilitation_lg.JPG"
keywords: []
---

# ഉന്നത വിജയികളെയും, നൂറ് ശതമാനം വിജയം നേടിയ എന്‍എന്‍ കക്കാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും ആദരിച്ച് അവിടനല്ലൂര്‍ കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍

> **Lead Summary:** ** അവിടനല്ലൂര്‍:** ഉന്നത വിജയികളെയും, നൂറ് ശതമാനം വിജയം നേടിയ എന്‍എന്‍ കക്കാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും, പ്രധാന അധ്യാപകന്‍ ദേവാനന്ദന്‍ സാറിനെയും ആദരിച്ച് കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍ അവിടനല്ലൂര്‍.

## Article Content

** അവിടനല്ലൂര്‍:** ഉന്നത വിജയികളെയും, നൂറ് ശതമാനം വിജയം നേടിയ എന്‍എന്‍ കക്കാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും, പ്രധാന അധ്യാപകന്‍ ദേവാനന്ദന്‍ സാറിനെയും ആദരിച്ച് കര്‍മ്മ റസിഡന്റ്‌സ് അസോസിയേഷന്‍ അവിടനല്ലൂര്‍.

ഉന്നത വിജയികള്‍ക്കുള്ള ഉപഹാരം ദേവാനന്ദന്‍ സാറും, സ്‌കൂളിനുള്ള ഉപഹാരം സി.എന്‍. അയ്യപ്പന്‍ സാറും (റിട്ട.നായബ് സുബേദാര്‍ ) വിതരണം ചെയ്തു. പ്രസിഡന്റ് രാജന്‍ വെളുത്താടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. പ്രഭീഷ്‌കുമാര്‍ സ്വാഗതം ചെയ്ത ചടങ്ങില്‍ ഇ.എം. സുഭാഷ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121758/toppers-and-100-passers-of-nn-kakkad-govt-higher-secondary-school-are-congratulated-by-karma-residents-association)