---
title: "ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിക്ക് തുടക്കം; ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്"
english_title: "District Panchayat's Katirani project started; Flag of Karma  done by Pantalayani Block Panchayat President P. Baburaj at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121841/district-panchayats-katirani-project-started-flag-of-karma-done-by-pantalayani-block-panchayat-president-p-baburaj-at-atholi"
published_at: "2023-06-12T18:42:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64871a15d4c6d_0000_flagg_off_attach.jpg"
keywords: []
---

# ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിക്ക് തുടക്കം; ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്

> **Lead Summary:** ** അത്തോളി**: ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിക്ക് തുടക്കം കുറിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

## Article Content

** അത്തോളി**: ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിക്ക് തുടക്കം കുറിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അത്തോളി കൃഷിഓഫീസര്‍ സുവര്‍ണ്ണാശ്യാം പദ്ധതി വിശദീകരണം ചെയ്തു. പത്തേക്കറോളം തോട് നിര്‍മ്മിക്കുന്ന ഈ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 50% വും ഗ്രാമ പഞ്ചായത്ത് 40% വും ബ്ലോക്ക് പഞ്ചായത്ത് 10% വുമാണ് വിഹിതം നല്‍കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തില്‍, അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, അത്തോളി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദുരാജന്‍, സരിത, സുനീഷ് നടുവിലയില്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

വാര്‍ഡ് അംഗം രേഖ വെള്ളത്തോട്ടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജിതേഷ് മൊടക്കല്ലൂര്‍ നന്ദി പറഞ്ഞു. ചന്ദ്രന്‍ പൊയില്‍, ശ്രീനിവാസന്‍ കോരപ്പറ്റ, നാരയണ കുറുപ്പ്, നാസര്‍, പ്രശാന്ത്, ഗണേശന്‍, സതീശന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121841/district-panchayats-katirani-project-started-flag-of-karma-done-by-pantalayani-block-panchayat-president-p-baburaj-at-atholi)