മാഹി: പോണ്ടിച്ചേരി സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജില്‍ ഈ വര്‍ഷത്തെ ബിരുദം കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

ബികോം കോപ്പറേറ്റീവ് മാനേജ്‌മെന്റ്, ബിബിഎ(ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍- ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കാര്‍ഗോ മാനേജ്‌മെന്റ്), കാര്‍ഗോ മാനേജ്‌മെന്റ് എന്നീ പുതിയ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം ആരംഭിക്കും.

വൊക്കേഷനല്‍ ഡിഗ്രി കോഴ്‌സുകളായ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സെക്രട്ടറിയില്‍ അസിസ്റ്റന്‍സ്, ഫാഷന്‍ ടെക്‌നോളജി, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, പിജി കോഴ്‌സുകളായ എം വോക്ക് ഫാഷന്‍ ടെക്‌നോളജി, ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രാഫി ആന്‍ഡ് ഇമേജിങ് ടെക്‌നോളജി, ടൂറിസം ആന്‍ഡ് സര്‍വീസ് ഇന്‍ഡസ്ട്രി എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
മാഹി കമ്മ്യൂണിറ്റി കോളേജില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫീസ് 100 രൂപയാണ്. ഹെല്‍പ്പ് ഡെസ്‌ക്- 9746607507
Content Highlight: Mahi Community College invites applications for degree admission










































