---
title: "മാവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സും പരീക്ഷ വിജയികള്‍ക്ക്‌ അനുമോദനവും സംഘടിപ്പിച്ചു"
english_title: "Mavoor Panchayat Ninth Ward Muslim League Committee organized career guidance and felicitated for exam winners."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122002/mavoor-panchayat-ninth-ward-muslim-league-committee-organized-career-guidance-and-felicitated-examination-winners"
published_at: "2023-06-13T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488295c06420_career_lg_1.JPG"
keywords: []
---

# മാവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സും പരീക്ഷ വിജയികള്‍ക്ക്‌ അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **മാവൂര്‍: **എസ്എസ്എല്‍സി, +2 കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ആദരവും നടന്നു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹംസ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

## Article Content

**മാവൂര്‍: **എസ്എസ്എല്‍സി, +2 കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാവൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ആദരവും നടന്നു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഹംസ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും ട്രൈനറുമായ ഹമീദ് വെള്ളലശ്ശേരി സെഷന്‍ 1 കൈകാര്യം ചെയ്തു. സെഷന്‍ 2 സിജി കോര്‍ഡിനേറ്ററും നായര്‍ കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ടി.കെ. അബ്ദുല്‍ നാസര്‍ നേതൃത്വം നല്‍കി. രാവിലെ 9 മണി മുതല്‍ കുതിരാടം ഹസ്സന്‍ കോയ ഗുരുക്കളുടെ (കൊട്ടാരം) വസതിയില്‍ വെച്ച് നടന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എംഇസ് കോളേജില്‍ നിന്നും പിജിയില്‍ ഔട്സ്റ്റാന്‍ഡിങും എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ആദരവും നടന്നു.

9 ാം വാര്‍ഡ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ലീഗ് ജനറല്‍ സെക്രട്ടറി വി.കെ. അഹമ്മദ് സ്വാഗതവും ഒ.മുഹമ്മദ് നന്ദിയും പറഞ്ഞു. വനിതാ ലീഗ് ജില്ലാ കമ്മിറ്റി അംഗം ഖദീജ കരീം, മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് സല്‍മാന്‍, കര്‍ഷക സംഘം മണ്ഡലം സെക്രട്ടറി പി.കെ. മുനീര്‍ കുതിരാടം, പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി റൂമാന്‍ കുതിരാടം, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് ഷൗക്കത്ത്, എംഎസ്എഫ് പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ. അജ്മല്‍, കെ.എം. അനസ്, ആമിന, ഹാജറ, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122002/mavoor-panchayat-ninth-ward-muslim-league-committee-organized-career-guidance-and-felicitated-examination-winners)