---
title: "കാന്തലാടിന് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. രാജന്‍ "
english_title: "Kanthalad now has a smart village office; Inaugurated by Minister K. Rajan at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122086/kanthalad-now-has-a-smart-village-office-inaugurated-by-minister-k-rajan-at-balussery"
published_at: "2023-06-13T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648845de32e4e_villege_LG.jpg"
keywords: []
---

# കാന്തലാടിന് ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. രാജന്‍ 

> **Lead Summary:** **ബാലുശേരി**: റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാന്തലാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

## Article Content

**ബാലുശേരി**: റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കാന്തലാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും പട്ടയ വിതരണത്തിന് നോഡല്‍ ഓഫീസറായി താലൂക്ക് തഹസില്‍ദാര്‍ക്ക് പ്രത്യേക ചുമതല നല്‍കുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.കലക്ടര്‍ എ. ഗീത സ്വാഗതം പറഞ്ഞു. നിര്‍മിതി കേന്ദ്രം റീജ്യണല്‍ എഞ്ചിനീയര്‍ കെ.എം ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇ.വി ഖദീജക്കുട്ടി, സ്ഥിരംസമിതി അധ്യക്ഷന്‍ ഷാജി കെ. പണിക്കര്‍, ബ്ലോക്ക് അംഗം കെ.പി ലീബ, ലാലിരാജു, ദെയ്ജ അമീന്‍, കെ.കെ ബാബു, കെ.കെ ബിജു, അമ്പാടി ബാബുരാജ്, പി. മധുസൂദനന്‍, ഉമര്‍ മൗലവി, ബഷീര്‍ അഹമ്മദ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തഹസില്‍ദാര്‍ സി. സുബൈര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122086/kanthalad-now-has-a-smart-village-office-inaugurated-by-minister-k-rajan-at-balussery)