---
title: "റീ ടാറിങ്ങ് ചെയ്തിട്ട് ഒരാഴ്ച, പൊട്ടിപൊളിഞ്ഞ് മേപ്പയ്യൂര്‍- നെല്യാടി റോഡ്"
english_title: "true vision koyilandy Mepayyur-Nelyadi road broke down"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122297/true-vision-koyilandy-mepayyur-nelyadi-road-broke-down"
published_at: "2023-06-14T13:02:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64896d66db331_road_taring_LG.JPG"
keywords: []
---

# റീ ടാറിങ്ങ് ചെയ്തിട്ട് ഒരാഴ്ച, പൊട്ടിപൊളിഞ്ഞ് മേപ്പയ്യൂര്‍- നെല്യാടി റോഡ്

> **Lead Summary:** ** മേപ്പയ്യൂര്‍: **ഒരാഴ്ച മുന്‍പാണ് മേപ്പയ്യൂര്‍- നെല്യാടി റോഡ് റീ ടാറിങ്ങ് ചെയ്തത്. എന്നാല്‍ തൊട്ട് പിന്നാലെ റോഡ് പൊളിഞ്ഞ് ഇളകി തുടങ്ങി.

## Article Content

** മേപ്പയ്യൂര്‍: **ഒരാഴ്ച മുന്‍പാണ് മേപ്പയ്യൂര്‍- നെല്യാടി റോഡ് റീ ടാറിങ്ങ് ചെയ്തത്. എന്നാല്‍ തൊട്ട് പിന്നാലെ റോഡ് പൊളിഞ്ഞ് ഇളകി തുടങ്ങി.

പേരാമ്പ്ര- കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണ് മേപ്പയ്യൂര്‍- നെല്യാടി റോഡ്. 39.95 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ച റോഡ് 9.59 കിലോമീറ്റര്‍ ദൂരത്തില്‍ ബിഎം ഏന്റ് ബിസിയില്‍ 7 മീറ്റര്‍ വീതിയില്‍ ടാറിംങ്ങും ഡ്രൈനേജ് ഉള്‍പ്പെടെ 10 മീറ്റര്‍ വീതിയിലാണ് ഈ റോഡ് നിര്‍മ്മിക്കുന്നത്. എല്ലാ വര്‍ഷവും ബജറ്റില്‍ വകയിരുത്തകയല്ലാതെ റോഡ് പ്രവൃത്തി ഇതേ വരെ ആരംഭിച്ചില്ലെന്ന് പൊതുവെ പരാതി ഉയരുന്നുണ്ട്.

ഈ റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടിക്ക് കാലതാമസം വരുന്നത് കൊണ്ട് ഈ റോഡിന് അടിയന്തിര ടാറിംഗ് നടത്തുവാന്‍ 2.4 കോടി രൂപ മെയ് 17ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ 2.4 കോടി ചിലവില്‍ ഒരാഴ്ച മുന്‍പ് റീ ടാര്‍ ചെയ്ത റോഡാണ് പല സ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞത്.

കോടി കണക്കിന് രൂപ ചെലവഴിച്ച് റീ ടാര്‍ ചെയ്ത റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മേപ്പയ്യൂര്‍ മുതല്‍ നരക്കോട് വരെയുള്ള ഇരുചക്രവാഹനത്തിലെ യാത്ര പോലും ദുഷ്‌കരമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122297/true-vision-koyilandy-mepayyur-nelyadi-road-broke-down)