---
title: "താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ കോണ്‍ഗ്രസിന് പുതിയ നേതൃത്വം; ചുമതലയേറ്റ് പി. ഗിരീഷ് കുമാര്‍ "
english_title: "New leadership for Thamarassery, Omassery, Kattipara Congress; P. Girish Kumar  In charge"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122300/new-leadership-for-thamarassery-omassery-kattipara-congress-p-girish-kumar-in-charge"
published_at: "2023-06-14T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489702205924_thamara_lg.JPG"
keywords: []
---

# താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ കോണ്‍ഗ്രസിന് പുതിയ നേതൃത്വം; ചുമതലയേറ്റ് പി. ഗിരീഷ് കുമാര്‍ 

> **Lead Summary:** **താമരശ്ശേരി:** താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ പ്രദേശങ്ങളടങ്ങിയ കോണ്‍ഗ്രസ്സിനെ ഇനി പി. ഗിരീഷ് കുമാര്‍ നയിക്കും. താമരശ്ശേരി കോണ്‍ഗ്രസ്സ് ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് കെ.കെ. ഹംസ ഹാജിയില്‍ നിന്ന് പി. ഗിരീഷ് കുമാര്‍ മിനിട്ട്‌സ് ഏറ്റുവാങ്ങി. യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**താമരശ്ശേരി:** താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ പ്രദേശങ്ങളടങ്ങിയ കോണ്‍ഗ്രസ്സിനെ ഇനി പി. ഗിരീഷ് കുമാര്‍ നയിക്കും. താമരശ്ശേരി കോണ്‍ഗ്രസ്സ് ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് കെ.കെ. ഹംസ ഹാജിയില്‍ നിന്ന് പി. ഗിരീഷ് കുമാര്‍ മിനിട്ട്‌സ് ഏറ്റുവാങ്ങി. യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.

ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ്സ് തിരിച്ചുവരവിന്റെ പാതയിലാണെന്നും രാജ്യത്തെ ഒന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പരിശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. കര്‍ണ്ണാടക തെരെഞ്ഞെടുപ്പ് ഫലം അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കും.

മതേതര കക്ഷികളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ്സിനു മാത്രമെ കഴിയുകയുള്ളൂമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കെ.കെ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ഒ.എം. ശ്രീനിവാസന്‍ സ്വാഗതവും കെ.കെ.എം. ഹനീഫ നന്ദിയും പറഞ്ഞു. മുന്‍ എംഎല്‍എ വി.എം. ഉമ്മര്‍, എന്‍. സുബ്രഹ്‌മണ്യന്‍, ഹബീബ് തമ്പി ,കെ.എം. അഷ്‌റഫ്, പി.പി. കുഞ്ഞായിന്‍, എം. വിജയകുമാര്‍, ബിജു കണ്ണന്തറ, കെ.കെ.എ. ഖാദര്‍, കെ. സരസ്വതി, നവാസ് ഈര്‍പോണ, അഹമ്മദ് കുട്ടി, രിഫായത്ത്, ഹാഫിസ് റഹ്‌മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122300/new-leadership-for-thamarassery-omassery-kattipara-congress-p-girish-kumar-in-charge)