---
title: "ബിജെപി കൊയിലാണ്ടി മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു "
english_title: "true vision koyilandy BJP has organized a leadership meeting in Koyilandi constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122310/true-vision-koyilandy-bjp-has-organized-a-leadership-meeting-in-koyilandi-constituency"
published_at: "2023-06-14T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648976190faea_bjp_lg_kdy.JPG"
keywords: []
---

# ബിജെപി കൊയിലാണ്ടി മണ്ഡലം നേതൃയോഗം സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **വൈദ്യുതി നിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോര്‍ഡിനെതിരെ സിഎജി കൈക്കൊണ്ട നിലപാട് സ്വാഗതാര്‍ഹമെന്ന് ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍. ബിജെപി കൊയിലാണ്ടി മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

## Article Content

**കൊയിലാണ്ടി: **വൈദ്യുതി നിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോര്‍ഡിനെതിരെ സിഎജി കൈക്കൊണ്ട നിലപാട് സ്വാഗതാര്‍ഹമെന്ന് ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍. ബിജെപി കൊയിലാണ്ടി മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജയ്കിഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ് കൗണ്‍സില്‍ അംഗം ബി.കെ. പ്രേമന്‍, കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി. സുരേഷ്, അഡ്വ.എ.വി. നിധിന്‍ കൊയിലാണ്ടി, മണ്ഡലം സെക്രട്ടറി കെ.കെ. വൈശാഖ്, മണ്ഡലം ട്രഷറര്‍ ഒ. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122310/true-vision-koyilandy-bjp-has-organized-a-leadership-meeting-in-koyilandi-constituency)