---
title: "ദേശീയ സ്‌കൂള്‍ ഗെയിംസ് വോളീബോള്‍ മത്സരത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനം"
english_title: "2nd place for Kerala  volleyball competition in National School Games at madhyapradhes"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122315/2nd-place-for-kerala-in-volleyball-competition-in-national-school-games-at-madhyapradhes"
published_at: "2023-06-14T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64897b0254b4b_00sports_logo.JPG"
keywords: []
---

# ദേശീയ സ്‌കൂള്‍ ഗെയിംസ് വോളീബോള്‍ മത്സരത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനം

> **Lead Summary:**  **മധ്യപ്രദേശ്**: ഭോപ്പാലില്‍ വച്ച് നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ആണ്‍കുട്ടികളുടെ വിഭാഗം വോളീബോള്‍ മത്സരത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനം.

## Article Content

 **മധ്യപ്രദേശ്**: ഭോപ്പാലില്‍ വച്ച് നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ആണ്‍കുട്ടികളുടെ വിഭാഗം വോളീബോള്‍ മത്സരത്തില്‍ കേരളത്തിന് രണ്ടാം സ്ഥാനം.

ടൂര്‍ണ്ണമെന്റിലുടനീളം മികച്ച കളി കാഴ്ചവെച്ച കേരളാടീം സെമിഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഉത്തര്‍പ്രദേശിനെ മറികടന്ന് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ഗുജറാത്തിനോട് പൊരുതി നിന്നെങ്കിലും പരാജയപ്പെട്ടു.

25-21, 25-19, 25-20 എന്നിങ്ങനെയാണ് സ്‌കോര്‍. സൂര്യ സന്തോഷ്, കെ. ശ്രീഹരി, പി. ആദിത്യന്‍ (ജിവി രാജ സ്പോർട്ട് സ്ക്കൂൾ തിരുവനന്തപുരം)

അഭിജിത്ത്, പ്രിയന്‍ഷു, പ്രണവ് (എൻഎച്ച്എസ്എസ് വാകയാട് )

എം. മിഥുന്‍ കൃഷ്ണന്‍, എം.എസ് ഗോകുല്‍, മുഹമ്മദ് സാലിഹ് കെ, ഇയോന്‍ പോളി (സിജെഎംഎഎച്ച്എസ്എസ് വരാന്തരപ്പിള്ളി തൃശൂര്‍)

അലോക് വിശ്വാസ് (ഗിരിദീപം എച്ച്എസ്എസ് ബഥനി കോട്ടയം), ടി.പി അക്ഷയ് പ്രകാശ് (എസ്ഡിവിഎച്ച്എസ്എസ് പേരമംഗലം തൃശൂര്‍),  എന്നിവരാണ് ടീം അംഗങ്ങള്‍.

കോച്ച് സി.ആര്‍ രാഗേഷ്(കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍) മാനേജര്‍ യു.എസ് രതീഷ് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ എന്‍എച്ച്എസ്എസ് വാകയാട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122315/2nd-place-for-kerala-in-volleyball-competition-in-national-school-games-at-madhyapradhes)