---
title: "ഹയര്‍ സെക്കന്ററി വിജയികള്‍ക്ക് അനുമോദനം; ഉദ്ഘാടനം ചെയ്ത് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ്"
english_title: "Congratulate  Higher Secondary Winners; program, Inaugurated by former Chief Secretary K. Jayakumar IAS"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122489/congratulate-higher-secondary-winners-program-inaugurated-by-former-chief-secretary-k-jayakumar-ias"
published_at: "2023-06-15T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aa15090d27_ias_blsry_logo.JPG"
keywords: []
---

# ഹയര്‍ സെക്കന്ററി വിജയികള്‍ക്ക് അനുമോദനം; ഉദ്ഘാടനം ചെയ്ത് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ്

> **Lead Summary:** ** ബാലുശ്ശേരി**: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.

## Article Content

** ബാലുശ്ശേരി**: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.

എം.കെ രാഘവന്‍ എംപി നടപ്പിലാക്കുന്ന വൈബ്രന്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

താല്‍പര്യത്തിനും അഭിരുചിക്കും പ്രാധാന്യം നല്‍കി കോഴ്‌സുകള്‍ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. എം. കെ രാഘവന്‍ എംപി അധ്യക്ഷത വഹിച്ചു.

മണ്ഡലത്തിലെ 14 ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിസാര്‍ ചേലേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രമുഖ കരിയര്‍ വിദദ്ധന്‍ ഡോ. പി. സേതുമാധവന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം വഹിച്ചു. ചടങ്ങിന് മൂസക്കോയ മാവിളി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122489/congratulate-higher-secondary-winners-program-inaugurated-by-former-chief-secretary-k-jayakumar-ias)