---
title: "എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി ബാലുശ്ശേരി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി"
english_title: "Balussery Constituency Eighth Ward Congress Committee felicitates SSLC and Plus Two toppers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122526/balussery-constituency-eighth-ward-congress-committee-felicitates-sslc-and-plus-two-toppers"
published_at: "2023-06-15T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ab7d71b25d_anumodhanam_logo.jpg"
keywords: []
---

# എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി ബാലുശ്ശേരി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി

> **Lead Summary:** ** ബാലുശ്ശേരി**: ബാലുശ്ശേരി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.കെപിസിസി അംഗം കെ. രാമചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

** ബാലുശ്ശേരി**: ബാലുശ്ശേരി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.കെപിസിസി അംഗം കെ. രാമചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇന്ന് നമ്മുടെ സമൂഹത്തിനും നാടിനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ കെണിയില്‍ കുട്ടികള്‍ അകപ്പെടരുതെന്നും കുടുംബത്തിനും സമൂഹത്തിനും നാടിനും ഗുണപ്രദമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.എട്ടാം വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗം യു.കെ. വിജയന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.സി വിജയന്‍, വൈസ് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണന്‍, ആര്‍.കെ. പ്രഭാകരന്‍, വി.സി. ശിവദാസ്, പ്രശാന്തന്‍ മലയിലകത്തൂട്ട്, ഇ. ഹരിദാസന്‍ നെല്ലങ്ങല്‍, എന്‍. പ്രഭാകരന്‍, ടി.കെ. ബാബു തഞ്ചാലക്കുന്നുമ്മല്‍, ശ്രീവത്സന്‍ കുന്നക്കാമ്പലത്ത്, ബാലകൃഷ്ണന്‍ കിഴക്കെയില്‍, ആര്‍.പി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122526/balussery-constituency-eighth-ward-congress-committee-felicitates-sslc-and-plus-two-toppers)