ഉള്ളിയേരി: ഉള്ളിയേരി പുരോഗമന കലാ സാഹിത്യ സംഘം ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റായി എം ബിജുശങ്കറിനേയും സെക്രട്ടറിയായി രജീഷ് മല്‍ഹാറിനേയും തെരഞ്ഞെടുത്തു. യൂണിറ്റ് സമ്മേളനം എഴുത്തുകാരന്‍ ഡോ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു.
എം. ബിജുശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പരീദ് കോക്കല്ലൂര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷാജു ചെറുക്കാവില്‍, വിജയന്‍ മുണ്ടോത്ത്, കെ.കെ. കുട്ടികൃഷ്ണന്‍, കെ.കെ. സത്യന്‍, ബാലന്‍, ബിന്ദു കളരിയുള്ളതില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
സതീശന്‍ ചാലപ്പറ്റ, കെ.കെ. അനീഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.കെ. സുരേന്ദ്രന്‍, പുഷ്‌കരന്‍ എന്നിവരെ ജോ. സെക്രട്ടറിമാരായും, കെ.കെ. സത്യനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. ബിജു .ടി.ആര്‍ പുത്തഞ്ചേരി, കെ.കെ. അനീഷ്, ഫൈസല്‍ ഉള്ളിയേരി എന്നിവര്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
Content Highlight: Ullieri purogamana kala sahithya sangam now has a new leadership










































