---
title: "വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കണം; അവിടനല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് സിഐടിയു മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും"
english_title: "Various requirements must be met; CITU will organize march and dharna to avidanallur village office"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122636/various-requirements-must-be-met-citu-will-organize-march-and-dharna-to-avidanallur-village-office"
published_at: "2023-06-15T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b2c4f81995__.jpg"
keywords: []
---

# വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കണം; അവിടനല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് സിഐടിയു മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും

> **Lead Summary:** ** കൂട്ടാലിട: **അവിടനല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് സിഐടിയു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്കാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുക.

## Article Content

** കൂട്ടാലിട: **അവിടനല്ലൂര്‍ വില്ലേജ് ഓഫീസിലേക്ക് സിഐടിയു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്കാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുക.

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഉടന്‍ നടപ്പില്‍ വരുത്തുക, സെസ്സ് കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കുക, പെന്‍ഷന്‍കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സിഐടിയു മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. ധര്‍ണ്ണയില്‍ ജില്ലാനേതാക്കളടക്കം പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122636/various-requirements-must-be-met-citu-will-organize-march-and-dharna-to-avidanallur-village-office)