---
title: "ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ന്നു; ബാലുശ്ശേരി അങ്ങാടിയിലെ മുക്കിയും മൂളിയും ഉള്ള യാത്രയ്ക്ക് ഇനി പരിഹാരമാകും "
english_title: "Traffic Regulatory Committee met for solving the trafic problem at balussery agadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122658/traffic-regulatory-committee-met-for-solving-the-trafic-problem-at-balussery-agadi"
published_at: "2023-06-15T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b3df48c058_balussery_LG.jpg"
keywords: []
---

# ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ന്നു; ബാലുശ്ശേരി അങ്ങാടിയിലെ മുക്കിയും മൂളിയും ഉള്ള യാത്രയ്ക്ക് ഇനി പരിഹാരമാകും 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി അങ്ങാടിയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്തല ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ന്നു. അങ്ങാടിയിലെ ഓട്ടോറിക്ഷാ പാര്‍ക്കിംഗ്, മറ്റ് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കി. ബാലുശ്ശേരി മാര്‍ക്കറ്റിനു സമീപം നിലവിലുണ്ടായിരുന്ന ഓട്ടോറിക്ഷാ പാര്‍ക്കിംഗ് ബസ് സ്റ്റാന്‍ഡിനു പടിഞ്ഞാറു ഭാഗം കെ. സ്.എഫ്.ഇ യുടെ സമീപത്തേക്ക് മാറ്റുന്നതിന് തീരുമാനമായി. കൊയിലാണ്ടി- താമരശ്ശേരി റോഡില്‍ ബാലുശ്ശേരി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് പഴയ പോസ്റ്റ് ഓഫീസ് റോഡ് ജംഗ്ഷന്‍ വരെ സംസ്ഥാന പാതക്ക് വടക്ക് ഭാഗത്ത് പൂര്‍ണ്ണമായും പാര്‍ക്കിംഗ് നിരോധിച്ചു. പോസ്റ്റ് ഓഫീസ് റോഡില്‍ സബ് ട്രഷറി വരെയും ഹൈസ്‌കൂള്‍ റോഡില്‍ സംസ്ഥാന പാത ജംഗ്ഷന്‍ മുതല്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വരെ റോഡിന് ഇരുവശവും കൈരളി റോഡിനു പടിഞ്ഞാറു ഭാഗവും ബസ് സ്റ്റാന്റ് മുതല്‍ ഉദയ മെഡിക്കല്‍സ് വരെ റോഡിന് ഇരുവശവും, ബസ് സ്റ്റാന്റില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡിന് ഇരുവശവും ഉള്ള പാര്‍ക്കിംഗും നിരോധിച്ചു. ഹൈസ്‌കൂള്‍ റോഡിലും കൈരളി റോഡിലും വലിയ വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ കയറ്റുന്നതും രാത്രി എട്ട് മണിക്ക് ശേഷം മാത്രമായി നിജപ്പെടുത്തി. ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ നിന്ന് പോകുന്ന ബസുകള്‍ പോസ്റ്റ് ഓഫീസ് വരെ റോഡില്‍ പല സ്ഥലത്തും നിര്‍ത്തി ആളുകളെ കയറ്റുന്നത് കര്‍ശനമായി വിലക്കാനും തീരുമാനിച്ചു. നിലവില്‍ ചിറക്കല്‍ കാവ് ക്ഷേത്രത്തിന് സമീപമുള്ള ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിംഗ് സംസ്ഥാന പാതയില്‍ പോലീസ് സ്റ്റേഷന് സമിപത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചു. പഴയ പോസ്റ്റ് ഓഫീസിന് സമീപം ബസ് നിര്‍ത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാല്‍ ബസ് സ്റ്റോപ്പ് അല്‍പ്പം കൂടി കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചതായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് അറിയിച്ചു.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി അങ്ങാടിയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്തല ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ന്നു. അങ്ങാടിയിലെ ഓട്ടോറിക്ഷാ പാര്‍ക്കിംഗ്, മറ്റ് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കി. ബാലുശ്ശേരി മാര്‍ക്കറ്റിനു സമീപം നിലവിലുണ്ടായിരുന്ന ഓട്ടോറിക്ഷാ പാര്‍ക്കിംഗ് ബസ് സ്റ്റാന്‍ഡിനു പടിഞ്ഞാറു ഭാഗം കെ. സ്.എഫ്.ഇ യുടെ സമീപത്തേക്ക് മാറ്റുന്നതിന് തീരുമാനമായി. കൊയിലാണ്ടി- താമരശ്ശേരി റോഡില്‍ ബാലുശ്ശേരി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് പഴയ പോസ്റ്റ് ഓഫീസ് റോഡ് ജംഗ്ഷന്‍ വരെ സംസ്ഥാന പാതക്ക് വടക്ക് ഭാഗത്ത് പൂര്‍ണ്ണമായും പാര്‍ക്കിംഗ് നിരോധിച്ചു. പോസ്റ്റ് ഓഫീസ് റോഡില്‍ സബ് ട്രഷറി വരെയും ഹൈസ്‌കൂള്‍ റോഡില്‍ സംസ്ഥാന പാത ജംഗ്ഷന്‍ മുതല്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വരെ റോഡിന് ഇരുവശവും കൈരളി റോഡിനു പടിഞ്ഞാറു ഭാഗവും ബസ് സ്റ്റാന്റ് മുതല്‍ ഉദയ മെഡിക്കല്‍സ് വരെ റോഡിന് ഇരുവശവും, ബസ് സ്റ്റാന്റില്‍ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡിന് ഇരുവശവും ഉള്ള പാര്‍ക്കിംഗും നിരോധിച്ചു. ഹൈസ്‌കൂള്‍ റോഡിലും കൈരളി റോഡിലും വലിയ വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ കയറ്റുന്നതും രാത്രി എട്ട് മണിക്ക് ശേഷം മാത്രമായി നിജപ്പെടുത്തി. ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ നിന്ന് പോകുന്ന ബസുകള്‍ പോസ്റ്റ് ഓഫീസ് വരെ റോഡില്‍ പല സ്ഥലത്തും നിര്‍ത്തി ആളുകളെ കയറ്റുന്നത് കര്‍ശനമായി വിലക്കാനും തീരുമാനിച്ചു. നിലവില്‍ ചിറക്കല്‍ കാവ് ക്ഷേത്രത്തിന് സമീപമുള്ള ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിംഗ് സംസ്ഥാന പാതയില്‍ പോലീസ് സ്റ്റേഷന് സമിപത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചു. പഴയ പോസ്റ്റ് ഓഫീസിന് സമീപം ബസ് നിര്‍ത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നതിനാല്‍ ബസ് സ്റ്റോപ്പ് അല്‍പ്പം കൂടി കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിന് തീരുമാനിച്ചതായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ഗിരീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122658/traffic-regulatory-committee-met-for-solving-the-trafic-problem-at-balussery-agadi)