---
title: "ഉണ്ണികുളത്ത് തെരുവുനായ് ശല്യം രൂക്ഷം; വീട്ടുമുറ്റത്തു നിന്ന യുവാവിന് തെരുവുനായയുടെ കടിയേറ്റു "
english_title: "A young man was bitten by a dog at Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122814/a-young-man-was-bitten-by-a-dog-at-balussery"
published_at: "2023-06-16T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c2c4baca5c_dog_bite_LG.jpg"
keywords: []
---

# ഉണ്ണികുളത്ത് തെരുവുനായ് ശല്യം രൂക്ഷം; വീട്ടുമുറ്റത്തു നിന്ന യുവാവിന് തെരുവുനായയുടെ കടിയേറ്റു 

> **Lead Summary:** **പൂനൂര്‍: **ഉണ്ണികുളം പഞ്ചായത്തിലെ പുതിയേടത്ത് മുക്ക് ഭാഗത്ത് വീടിന് പുറത്തേക്കിറങ്ങിയ യുവാവിന് തെരുവു നായയുടെ കടിയേറ്റു. പുതിയേടത്ത് മുക്ക് അലിയന്‍ കണ്ടി ജിതേഷ് കുമാറിന് ആണ് തെരുവുനായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

## Article Content

**പൂനൂര്‍: **ഉണ്ണികുളം പഞ്ചായത്തിലെ പുതിയേടത്ത് മുക്ക് ഭാഗത്ത് വീടിന് പുറത്തേക്കിറങ്ങിയ യുവാവിന് തെരുവു നായയുടെ കടിയേറ്റു. പുതിയേടത്ത് മുക്ക് അലിയന്‍ കണ്ടി ജിതേഷ് കുമാറിന് ആണ് തെരുവുനായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

മുറ്റത്തേക്ക് ഇറങ്ങിയ ഉടനെ ഇരുട്ടില്‍ മറഞ്ഞിരുന്ന നായ ചാടി കടിക്കുകയായിരുന്നു. ഏറെ നേരം കൈയില്‍ കടിച്ചു പിടിച്ച നായയെ ജിതേഷ് ഇടിച്ചു മാറ്റുകയായിരുന്നു. കൈയിലും കാല്‍ മുട്ടിലും കടിയേറ്റതിനെ തുടര്‍ന്ന് ജിതേഷിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 ജിതേഷും പ്രായമായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122814/a-young-man-was-bitten-by-a-dog-at-balussery)