---
title: "ഉള്ളിയേരി ജിഎല്‍പി സ്‌കൂളില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല 'മക്കള്‍ക്കൊപ്പം' പരിപാടി സംഘടിപ്പിച്ചു"
english_title: "shilpashala organized at Ullieri GLP School named makkalkay"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122838/shilpashala-organized-at-ullieri-glp-school-named-makkalkay"
published_at: "2023-06-16T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c328b347dc_makkalkkoppam.jpg"
keywords: []
---

# ഉള്ളിയേരി ജിഎല്‍പി സ്‌കൂളില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല 'മക്കള്‍ക്കൊപ്പം' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി: **ഉള്ളിയേരി ജിഎല്‍പി സ്‌കൂളില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. 'മക്കള്‍ക്കൊപ്പം' എന്ന പരിപാടി ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാലുശ്ശേരി ബിആര്‍സി ട്രെയിനര്‍ ഷീബ ശില്പശാല നയിച്ചു.

## Article Content

**ഉള്ളിയേരി: **ഉള്ളിയേരി ജിഎല്‍പി സ്‌കൂളില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. 'മക്കള്‍ക്കൊപ്പം' എന്ന പരിപാടി ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാലുശ്ശേരി ബിആര്‍സി ട്രെയിനര്‍ ഷീബ ശില്പശാല നയിച്ചു.

ആറാം വാര്‍ഡ് മെമ്പര്‍ അസൈനാര്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീലേഖ സ്വാഗതം പറഞ്ഞു. ഉള്ളിയേരി ബിആര്‍സി ട്രയിനര്‍ രമേശന്‍, പിടിഎ പ്രസിഡന്റ് പ്രബീഷ്, എംപിടിഎ പ്രസിഡന്റ് ദിവ്യ, സീനിയര്‍ അസിസ്റ്റന്റ് മിനി, സ്റ്റാഫ് സെക്രട്ടറി അല്ലി, ഹരി പ്രസാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122838/shilpashala-organized-at-ullieri-glp-school-named-makkalkay)