---
title: "രക്ഷിതാക്കള്‍ക്കായി പഠനോപകരണ നിര്‍മ്മാണ ശില്പശാലയുമായി ചീക്കിലോട് എയുപി സ്‌കൂള്‍ "
english_title: "Cheekkiloode AUP School with Educational Tool Making Workshop for parents"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122841/cheekkiloode-aup-school-with-educational-tool-making-workshop-for-parents"
published_at: "2023-06-16T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c357ceba02_work_shop_lg.jpg"
keywords: []
---

# രക്ഷിതാക്കള്‍ക്കായി പഠനോപകരണ നിര്‍മ്മാണ ശില്പശാലയുമായി ചീക്കിലോട് എയുപി സ്‌കൂള്‍ 

> **Lead Summary:** **ചീക്കിലോട്: **ചീക്കിലോട് എയുപി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള പഠനോപകരണ നിര്‍മ്മാണ ശില്പശാല നടത്തി. ഒന്ന്, രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ക്കനുബന്ധമായ പഠനോപകരണങ്ങള്‍ രക്ഷിതാക്കളുടെ സഹായത്തോടെ നിര്‍മ്മിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ ആയാസകരമാക്കുക എന്നതാണ് ലക്ഷ്യം.

## Article Content

**ചീക്കിലോട്: **ചീക്കിലോട് എയുപി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള പഠനോപകരണ നിര്‍മ്മാണ ശില്പശാല നടത്തി. ഒന്ന്, രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ക്കനുബന്ധമായ പഠനോപകരണങ്ങള്‍ രക്ഷിതാക്കളുടെ സഹായത്തോടെ നിര്‍മ്മിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ ആയാസകരമാക്കുക എന്നതാണ് ലക്ഷ്യം.

ശില്പശാല മദര്‍ പിടിഎ ചെയര്‍പേഴ്‌സണ്‍ ഷിജി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സി.ആര്‍. ഷിനോയ്, ആര്‍.പി. അമൃത, വി.ടി. അശ്വതി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122841/cheekkiloode-aup-school-with-educational-tool-making-workshop-for-parents)