---
title: "സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കും; ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Construction will be completed on time; The work on the new building of Balussery Taluk Hospital has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122896/construction-will-be-completed-on-time-the-work-on-the-new-building-of-balussery-taluk-hospital-has-started"
published_at: "2023-06-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7866d9011_balussery_lf.JPG"
keywords: []
---

# സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കും; ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** ബാലുശ്ശേരി താലൂക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. 20.60 കോടി രൂപയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കിഫ്ബി അനുവദിച്ചിട്ടുള്ളത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.

## Article Content

**ബാലുശ്ശേരി:** ബാലുശ്ശേരി താലൂക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. 20.60 കോടി രൂപയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കിഫ്ബി അനുവദിച്ചിട്ടുള്ളത്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇതുവരെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പഴയ കെട്ടിടങ്ങള്‍ അടിയന്തിരമായി പൊളിച്ചുമാറ്റാനും, പ്രവര്‍ത്തി നടക്കുമ്പോള്‍ ചികിത്സ തേടിവരുന്ന രോഗികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് അനില്‍ ഡോക്ടര്‍, മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, എസ്പിവി വാപ്കോസ് പ്രതിനിധികള്‍, തിരുവനന്തപുരം ആസ്ഥാനമായ ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122896/construction-will-be-completed-on-time-the-work-on-the-new-building-of-balussery-taluk-hospital-has-started)