അത്തോളി: ചീക്കിലോട് ബസ്സ്റ്റാന്റ് പരിസരത്തെ റോഡിന്റെ ശോചനീയവസ്ഥയില്‍ പ്രതിഷേധവുമായി യുഡിഎഫ്. യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ വാഴ നടുകയും ചീക്കിലോട് അങ്ങാടിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രതിഷേധ പ്രകടനത്തിന് ആദില്‍ റിസ്വാന്‍, മിഥുന്‍ കൂമ്പിലാവില്‍, ഹരികൃഷ്ണന്‍, അശ്വന്ത്, അനന്തകൃഷ്ണന്‍, ആദിത്യന്‍, യഥുറാം എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlight: condition of the road is deplorable; UDF protested by planting banana in the pothole road










































