---
title: "പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു "
english_title: "A statue of Gandhi gifted to Nanmanda Higher Secondary School by previous students"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123071/a-statue-of-gandhi-gifted-to-nanmanda-higher-secondary-school-by-previous-students"
published_at: "2023-06-17T16:40:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648d951f26551_gandhi_LG.jpg"
keywords: []
---

# പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു 

> **Lead Summary:** **നന്മണ്ട: **നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു. സ്‌കൂളിന് 2002-2003 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികളാണ് ഗാന്ധിപ്രതിമ നല്‍കിയത്.

## Article Content

**നന്മണ്ട: **നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു. സ്‌കൂളിന് 2002-2003 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികളാണ് ഗാന്ധിപ്രതിമ നല്‍കിയത്.

പ്രതിമയുടെ അനാച്ഛാദനം എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ അബൂബക്കര്‍ സിദ്ദിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പൂര്‍വ വിദ്യാര്‍ഥികളായ കെ.കെ. സജിത്ത് സ്വാഗതവും ഷഹീര്‍ ബഷീര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് അംഗം ഇ. രാജീവന്‍, ലീന, ശശി കപ്പള്ളി, നിര്‍മല്‍, വിപിന്‍ ചന്ദ്രന്‍, കെ.എ. അനുരൂപ്, കെ.കെ. റിയാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123071/a-statue-of-gandhi-gifted-to-nanmanda-higher-secondary-school-by-previous-students)