---
title: "നൂറന്റെ നിറവിലേക്ക് ശിവപുരം ഗവ.ഹയര്‍ സെക്കഡറി സ്‌കൂള്‍; വിദ്യാഭ്യാസ കര്‍മ്മ പരിപാടി 'സമീക്ഷ 2023 -24 ന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു "
english_title: "Sivapuram Govt. Higher Secondary School reaches 100 years; workshop was organized as part of the Education Karma Program 'Samiksha 2023-24"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123182/sivapuram-govt-higher-secondary-school-reaches-100-years-workshop-was-organized-as-part-of-the-education-karma-program-samiksha-2023-24"
published_at: "2023-06-18T11:04:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648e97e4d3c62_shilpashala_LG.jpg"
keywords: []
---

# നൂറന്റെ നിറവിലേക്ക് ശിവപുരം ഗവ.ഹയര്‍ സെക്കഡറി സ്‌കൂള്‍; വിദ്യാഭ്യാസ കര്‍മ്മ പരിപാടി 'സമീക്ഷ 2023 -24 ന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു 

> **Lead Summary:** **നന്മണ്ട: **ശിവപുരം ഗവ.ഹയര്‍ സെക്കഡറി സ്‌കൂളില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന വിദ്യാഭ്യാസ കര്‍മ്മ പരിപാടി 'സമീക്ഷ 2023 -24 ' ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ശില്പശാല ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട: **ശിവപുരം ഗവ.ഹയര്‍ സെക്കഡറി സ്‌കൂളില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന വിദ്യാഭ്യാസ കര്‍മ്മ പരിപാടി 'സമീക്ഷ 2023 -24 ' ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ശില്പശാല ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളും സ്‌കൂള്‍ രക്ഷിതാക്കളും ഗ്രൂപ്പുകളായി തിരിഞ്ഞു വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. പിടിഎ പ്രസിഡന്റ് ഇ.പി. ഷാജി അധ്യക്ഷനായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മായ സ്വാഗതവും പ്രധാന അധ്യാപകന്‍ പവിത്രന്‍ നന്ദിയും പറഞ്ഞു . ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ നാസര്‍, ഡോ. വാസുദേവന്‍, അബ്ബാസ്, ദേവേശന്‍ പേരൂര്‍, കെ.കെ. ശിവദാസന്‍, വി.എ ലത്തീഫ്, ജറീഷ്, ഡോ. നസീഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123182/sivapuram-govt-higher-secondary-school-reaches-100-years-workshop-was-organized-as-part-of-the-education-karma-program-samiksha-2023-24)