നന്മണ്ട: പാഠഭാഗങ്ങള്‍ നേരിട്ട് തൊട്ടറിഞ്ഞ് പടിക്കാന്‍ നന്മണ്ട ഈസ്റ്റ് എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കാണ് യ്ത്ര നടത്തിയത്. ഏഴാം ക്ലാസിലെ 17 ഓളം വിദ്യാര്‍ത്ഥികളാണ് യാത്രയില്‍ പങ്കെടുത്തത്.
പാഠഭാഗവുമായി ബന്ധപ്പെട്ട ഗ്രാഫ്റ്റിങ്, ബഡിങ്, ലയറിങ് എന്നിവ കുട്ടികള്‍ യാത്രയിലൂടെ കൂടുതല്‍ അടുത്തറിഞ്ഞു. കുട്ടികള്‍ക്ക് ഹൃദ്യമായ പഠനാനുഭവമായി യാത്ര മാറി. മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ വിവിധ തരം സസ്യങ്ങളെ കുറിച്ചും അവിടെ നടക്കുന്ന റിസര്‍ച്ചുകളെ പറ്റിയും അറിയാന്‍ കഴിഞ്ഞത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായിമാറി.
അധ്യാപകരായ എം.എസ്. ഷീന, എ.ആര്‍. അനുപ്രിയ, ആര്‍.സി. അഷ്ടമി, എന്‍.എസ്. അഭിനന്ദ്, പി. ആദില്‍ഷാ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
Content Highlight: A study tour was organized for the students of Nanmanda East AUP School to get a closer look at the lesson










































