---
title: "ചീക്കിലോട് എയുപി സ്‌കൂളിലെ കുട്ടികളുടെ വായനാശീലം ഇനി വളരും; വായനാ ദിനത്തില്‍ സ്‌കൂളില്‍ പുതിയ ലൈബ്രറിയും സയന്‍സ് ലാബും ഒരുങ്ങുന്നു "
english_title: "A new library and science lab are being prepared at the school on Reading Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123199/a-new-library-and-science-lab-are-being-prepared-at-the-school-on-reading-day"
published_at: "2023-06-18T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ea5c15c757_lab_LG.jpg"
keywords: []
---

# ചീക്കിലോട് എയുപി സ്‌കൂളിലെ കുട്ടികളുടെ വായനാശീലം ഇനി വളരും; വായനാ ദിനത്തില്‍ സ്‌കൂളില്‍ പുതിയ ലൈബ്രറിയും സയന്‍സ് ലാബും ഒരുങ്ങുന്നു 

> **Lead Summary:** **അത്തോളി:** ചീക്കിലോട് എയുപി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി നിര്‍മ്മിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെയും ലാബിന്റെയും ഉദ്ഘാടനം നാളെ വായനാദിനത്തില്‍ നടക്കും. കവി ശ്രീധരനുണ്ണിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ സയന്‍സ് ലാബും ഡിജിറ്റല്‍ ലൈബ്രറിയും നിര്‍മ്മിച്ചിരിക്കുന്നത്.

## Article Content

**അത്തോളി:** ചീക്കിലോട് എയുപി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി നിര്‍മ്മിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെയും ലാബിന്റെയും ഉദ്ഘാടനം നാളെ വായനാദിനത്തില്‍ നടക്കും. കവി ശ്രീധരനുണ്ണിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ സയന്‍സ് ലാബും ഡിജിറ്റല്‍ ലൈബ്രറിയും നിര്‍മ്മിച്ചിരിക്കുന്നത്.

ശതപൂര്‍ണിമ സ്മാരക മന്ദിരമെന്ന നിലയില്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഒന്നിച്ച് ചേര്‍ന്നാണ് ലൈബ്രറിയും ലാബും നിര്‍മ്മിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ ഉപയോഗപ്പെടുന്ന രീതിയിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123199/a-new-library-and-science-lab-are-being-prepared-at-the-school-on-reading-day)