---
title: "ചീക്കിലോടിന്റെ എസ്എസ്എല്‍സി, പ്ലസ് ടു വിജയത്തിളക്കത്തില്‍ അനുമോദനങ്ങളുമായി 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "Cheekilode 15th Ward Congress Committee congratulates  SSLC, Plus Two victory"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123211/cheekilode-15th-ward-congress-committee-congratulates-sslc-plus-two-victory"
published_at: "2023-06-18T12:48:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648eb09836d66_anumodhanam_logo.jpg"
keywords: []
---

# ചീക്കിലോടിന്റെ എസ്എസ്എല്‍സി, പ്ലസ് ടു വിജയത്തിളക്കത്തില്‍ അനുമോദനങ്ങളുമായി 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** ** അത്തോളി**: ചീക്കിലോട് പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചീക്കിലോട് 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു.

## Article Content

** അത്തോളി**: ചീക്കിലോട് പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചീക്കിലോട് 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു.

കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് നടന്ന അനുമോദന ചടങ്ങില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍, വാര്‍ഡ് അംഗം ടി.എം മിനി, നന്മണ്ട മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വിശ്വന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് എ. ശ്രീധരന്‍, യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഭവീഷ് ചേളന്നൂര്‍, മണ്ഡലം ഭാരവാഹികളായ വി.ആര്‍ രാധാകൃഷ്ണന്‍, റോഷിത്, വാര്‍ഡ് പ്രസിഡന്റ് രാജ്കുമാര്‍, സവിത പ്രമോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123211/cheekilode-15th-ward-congress-committee-congratulates-sslc-plus-two-victory)