---
title: "മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള ജില്ലാതല പുരസ്‌കാരം നേടി ജിഎച്ച്എസ്എസ് പൂനൂര്‍"
english_title: "GHSS Poonur won the district level award for the best NSS unit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123223/ghss-poonur-won-the-district-level-award-for-the-best-nss-unit"
published_at: "2023-06-18T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eb67717dd5_nss_unit_logo.JPG"
keywords: []
---

# മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള ജില്ലാതല പുരസ്‌കാരം നേടി ജിഎച്ച്എസ്എസ് പൂനൂര്‍

> **Lead Summary:** ** പൂനൂര്‍**: ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള ജില്ലാതല പുരസ്‌കാരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂനൂരിന് ലഭിച്ചു.

## Article Content

** പൂനൂര്‍**: ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള ജില്ലാതല പുരസ്‌കാരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂനൂരിന് ലഭിച്ചു.

കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം മന്ത്രി അഹമ്മദ് ദേവര്‍ കോവിലില്‍ നിന്നും പ്രധാനാധ്യാപിക ടി.ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസര്‍ പി.വി നൗഷാദ്, സ്റ്റാഫ് സെക്രട്ടറി എ.പി അജീഷ്, വളണ്ടിയര്‍ ലീഡര്‍മാരായ നൂര്‍മുഹമ്മദ് അഫ്‌നാന്‍, അല്‍ക എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ചടങ്ങിന് റീജണല്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ മനോജ് കുമാര്‍ കണിച്ചുകുളങ്ങര അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം എന്‍എസ്എസ് യൂണിറ്റ് നടപ്പിലാക്കിയ സ്‌നേഹഭവനം, സ്‌ക്രാപ് ചലഞ്ച്, മെഡിസിന്‍ ചലഞ്ച്, കൃഷിപ്പച്ച, സ്‌നേഹയാത്ര, പ്രഭാകിരണം, ഓണക്കിറ്റ് വിതരണം, നീര്‍നിധി, സ്‌നേഹ സമ്മാനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ചടങ്ങില്‍ കോഴിക്കോട് ആര്‍ഡിഡിഎം സന്തോഷ് കുമാര്‍, എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍മാരായ എസ്. ശ്രീചിത്ത്, എം.കെ ഫൈസല്‍, എം. സതീഷ് കുമാര്‍, സി.കെ ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123223/ghss-poonur-won-the-district-level-award-for-the-best-nss-unit)