---
title: "ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍; ആഘോഷത്തിന്റെ ഭാഗമായി ഉള്ളിയേരിയില്‍ പഴയകാല ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി "
english_title: "Narendra Modi government on the occasion of its ninth anniversary; As part of the celebration old party workers gathered in Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123308/narendra-modi-government-on-the-occasion-of-its-ninth-anniversary-as-part-of-the-celebration-old-party-workers-gathered-in-ullieri"
published_at: "2023-06-18T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f195816c5d_BJP_LG.jpg"
keywords: []
---

# ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍; ആഘോഷത്തിന്റെ ഭാഗമായി ഉള്ളിയേരിയില്‍ പഴയകാല ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി 

> **Lead Summary:** **ഉള്ളിയേരി**: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമം ഉള്ളിയേരിയില്‍ നടന്നു.

## Article Content

**ഉള്ളിയേരി**: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമം ഉള്ളിയേരിയില്‍ നടന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഉത്തര മേഖലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി. സതീശന്‍, ബബീഷ് ഉണ്ണികുളം, എസ്.എല്‍. കിഷോര്‍ കുമാര്‍, പ്രജീഷ് കിനാലൂര്‍, സോമന്‍ നമ്പ്യാര്‍ അഴകത്ത്, രാജേഷ് കായണ്ണ, കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123308/narendra-modi-government-on-the-occasion-of-its-ninth-anniversary-as-part-of-the-celebration-old-party-workers-gathered-in-ullieri)