---
title: "അംശാദായം പലിശസഹിതം തിരിച്ചു നല്‍കണം; സര്‍ക്കാരിനോട് പ്രമേയം അവതരിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "Amshadayam must be repaid with interest; Traders and Industrialists Coordinating Committee presented a resolution to the government"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123423/amshadayam-must-be-repaid-with-interest-traders-and-industrialists-coordinating-committee-presented-a-resolution-to-the-government"
published_at: "2023-06-19T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ff8a52987e_vyapari_logo.JPG"
keywords: []
---

# അംശാദായം പലിശസഹിതം തിരിച്ചു നല്‍കണം; സര്‍ക്കാരിനോട് പ്രമേയം അവതരിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** **ഉള്ളിയേരി**: വ്യാപാരി വ്യവസായി ഏകോപന സമിതി കന്നൂര് യൂണിറ്റ് ജനറല്‍ ബോഡിയോഗം സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി**: വ്യാപാരി വ്യവസായി ഏകോപന സമിതി കന്നൂര് യൂണിറ്റ് ജനറല്‍ ബോഡിയോഗം സംഘടിപ്പിച്ചു.

വ്യാപാരി ക്ഷേമനിധിയില്‍ അംഗങ്ങളായ പെന്‍ഷന്‍ പറ്റി വ്യാപാരം നിര്‍ത്തുന്ന അംഗങ്ങള്‍ക്ക് അംശാദായം തിരിച്ചു നല്‍കണമെന്നും, അംഗങ്ങളായവരുടെ മക്കള്‍ക്ക് വിവാഹ, വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും യൂണിറ്റ് ജനറല്‍ ബോഡിയോഗം സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപെട്ടു.

യോഗം നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ പൂനൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സതീഷ് കന്നൂര് അധ്യക്ഷത വഹിച്ചു.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രാജന്‍ കാന്തപുരം ഉപഹാരം നല്‍കി അനുമോദിച്ചു.

സന്തോഷ് പുതുക്കുടി, ദേവദാസ് കടുക്കൈ, സന്തോഷ് പുതുക്കേമ്പുറം, പി. രാജന്‍, എം. ആനന്ദന്‍, രഘു അരമന, രവീന്ദ്രന്‍ ആലംങ്കോട്, എ.എം ശങ്കരന്‍, എ.എം ഷൈനി, പത്മിനി രാജന്‍, മിനി ഉദയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123423/amshadayam-must-be-repaid-with-interest-traders-and-industrialists-coordinating-committee-presented-a-resolution-to-the-government)