---
title: "വായനാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പുസ്തകായനം; വായനാദിനാചരത്തില്‍ സാഹിത്യകാരന്മാരെ അടുത്ത് അറിഞ്ഞ് നന്മണ്ട കരുണാറാം എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍"
english_title: "book reading to share reading experiences; The students of Karunaram AUP School got to know the writers closely during the reading day at nanmnda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123429/book-reading-to-share-reading-experiences-the-students-of-karunaram-aup-school-got-to-know-the-writers-closely-during-the-reading-day-at-nanmnda"
published_at: "2023-06-19T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ffd06d1006_reading_day_logo.jpg"
keywords: []
---

# വായനാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പുസ്തകായനം; വായനാദിനാചരത്തില്‍ സാഹിത്യകാരന്മാരെ അടുത്ത് അറിഞ്ഞ് നന്മണ്ട കരുണാറാം എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **നന്മണ്ട**: വായനാ വാരാചരണത്തിന്റെ മുന്നോടിയായി നന്മണ്ട കരുണാറാം എയുപി സ്‌കൂളിലെ കുട്ടികള്‍ കവികളുടെ വീടുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.

## Article Content

**നന്മണ്ട**: വായനാ വാരാചരണത്തിന്റെ മുന്നോടിയായി നന്മണ്ട കരുണാറാം എയുപി സ്‌കൂളിലെ കുട്ടികള്‍ കവികളുടെ വീടുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു.

ശതാബ്ദി ആഘോഷമായ 'സമുതിശതം' പരിപാടിയുടെ ഭാഗമായാണ് പുസ്തകായനം സംഘടിപ്പിച്ചത്. എഴുത്തനുഭവങ്ങള്‍ കവികളും വായനാ അനുഭവങ്ങള്‍ക്കുട്ടികളും പരസ്പരം പങ്കുവെച്ചു.

കഥാകൃത്ത് പി.ആര്‍. നാഥന്റെയും കവി പി.പി. ശ്രീധരനുണ്ണിയുടെയും വീടുകളാണ് കുട്ടികള്‍ സന്ദര്‍ശിച്ചത്. സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടിന്റെ പുതിയ റെയിലുള്ള മ്യൂസിയത്തില്‍ നിന്നും അദ്ദേഹത്തിന്റെ കൃതികള്‍ കുട്ടികള്‍ പരിചയപ്പെട്ടു.

തുടര്‍ന്ന് ഈസ്റ്റ് ഹില്ലിലെ പഴശ്ശിരാജ മ്യൂസിയവും കുട്ടികള്‍ സന്ദര്‍ശിച്ചു. കരുണാറാം എയുപി സ്‌കൂള്‍ ലൈബ്രറിയിലേക്ക് ശതാബ്ദി സമ്മാനമായി കവികള്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു.

പ്രധാന അധ്യാപകന്‍ ടി.കെ. സന്തോഷ് കുമാര്‍, മലയാളം ക്ലബ്ബ് കണ്‍വീനര്‍ എം. ഗീത, കെ.ഷിജു, ബി. അഞ്ജലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123429/book-reading-to-share-reading-experiences-the-students-of-karunaram-aup-school-got-to-know-the-writers-closely-during-the-reading-day-at-nanmnda)