---
title: "അയ്യങ്കാളി സ്മൃതിദിനത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചും, നിര്‍ധന വിദ്യാര്‍ത്ഥികളെ പഠനോപകരണങ്ങള്‍ നല്‍കി സഹായിച്ചും അത്തോളി അയ്യങ്കാളി ചാരിറ്റബിള്‍ ട്രസ്റ്റ്"
english_title: "Atholi Aiyenkali Charitable Trust felicitated high achieving students and provided study materials to needy students on Aiyenkali Commemoration Day."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123444/atholi-aiyenkali-charitable-trust-felicitated-high-achieving-students-and-provided-study-materials-to-needy-students-on-aiyenkali-commemoration-day"
published_at: "2023-06-19T12:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6490041c82a4d_ayyankali_logo.jpg"
keywords: []
---

# അയ്യങ്കാളി സ്മൃതിദിനത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചും, നിര്‍ധന വിദ്യാര്‍ത്ഥികളെ പഠനോപകരണങ്ങള്‍ നല്‍കി സഹായിച്ചും അത്തോളി അയ്യങ്കാളി ചാരിറ്റബിള്‍ ട്രസ്റ്റ്

> **Lead Summary:** **അത്തോളി**: അത്തോളി അയ്യങ്കാളി ചാരിറ്റബിള്‍ ട്രസ്റ്റ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നല്‍കുകയും ചെയ്തു.

## Article Content

**അത്തോളി**: അത്തോളി അയ്യങ്കാളി ചാരിറ്റബിള്‍ ട്രസ്റ്റ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നല്‍കുകയും ചെയ്തു.

ഒറിയാന കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി എലത്തൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.എം. സന്ദീപന്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ വി.എം. സുരേഷ് ബാബുവിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

അഡ്വ. ഷെറി ചോയിക്കുന്നത്ത്, ഡോ.കെ.കെ. അനാമിക എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികളായി. കനറാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ പി.ടി. വേലായുധന്‍ വിദ്യാര്‍ത്ഥികള്‍ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സെടുത്തു.

കണ്‍വീനര്‍ കെ.വി. കുമാരന്‍, അത്തോളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.എം. സരിത, മെബര്‍ പി.എം. രമ, എ.എം. രാജു, സി.ടി. റെജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123444/atholi-aiyenkali-charitable-trust-felicitated-high-achieving-students-and-provided-study-materials-to-needy-students-on-aiyenkali-commemoration-day)