---
title: "കൊയിലാണ്ടി മണ്ഡലത്തിലെ പ്ലസ് വണ്‍ സീറ്റ് കുറവ്; സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണുക എന്ന ആവശ്യവുമായി എസ്ഡിപിഐ "
english_title: "true vision koyilandy Plus one seat less in Koyilandi Constituency; SDPI demands that the government find an immediate solution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123463/true-vision-koyilandy-plus-one-seat-less-in-koyilandi-constituency-sdpi-demands-that-the-government-find-an-immediate-solution"
published_at: "2023-06-19T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649012b4d5f75_SDPI_LG.JPG"
keywords: []
---

# കൊയിലാണ്ടി മണ്ഡലത്തിലെ പ്ലസ് വണ്‍ സീറ്റ് കുറവ്; സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണുക എന്ന ആവശ്യവുമായി എസ്ഡിപിഐ 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി മണ്ഡലത്തിലെ പ്ലസ് വണ്‍ സീറ്റ് കുറവിന് പരിഹാരം കാണണമെന്ന ആവശ്യവുമായി എസ്ഡിപിഐ.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി മണ്ഡലത്തിലെ പ്ലസ് വണ്‍ സീറ്റ് കുറവിന് പരിഹാരം കാണണമെന്ന ആവശ്യവുമായി എസ്ഡിപിഐ.

കെ.വി.പി. ഷാജഹാന്‍ ആവശ്യപ്പെട്ടു. 3461 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ പാസ്സായപ്പോള്‍ 1500 കുട്ടികള്‍ക്ക് മാത്രം പഠിക്കാനുള്ള സീറ്റാണ് മണ്ഡലത്തിലുള്ളതെന്നും ഇതിന് പരിഹാരം കാണാന്‍ എംഎല്‍എ ഉള്‍പടെയുള്ളവരുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അധികാരികള്‍ കൊയിലാണ്ടി മണ്ഡലത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികളെ അണി നിരത്തി ശക്തമായ പ്രതിഷേധ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ.വി.പി. ഷാജഹാന്‍, എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ് മന്‍സൂര്‍ തിക്കോടി, എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എം. കെ. സകരിയ, കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം ഫിറോസ്, മൂഴിക്കുമീത്തല്‍ ബ്രാഞ്ച് പ്രസിഡന്റ് വി.കെ. സിറാജ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123463/true-vision-koyilandy-plus-one-seat-less-in-koyilandi-constituency-sdpi-demands-that-the-government-find-an-immediate-solution)