---
title: "വായനാ ദിനത്തില്‍ പ്രാദേശിക എഴുത്തുക്കാര്‍ക്ക് ആദരവുമായി പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെയും ചേമഞ്ചേരി യു.പി സ്‌കൂളും "
english_title: "Pantalayani Block Kappad Division Development Committee and Chemanchery UP School honored local writers on Reading Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123652/pantalayani-block-kappad-division-development-committee-and-chemanchery-up-school-honored-local-writers-on-reading-day"
published_at: "2023-06-20T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491367bed7ce_chemancheeri_LG.JPG"
keywords: []
---

# വായനാ ദിനത്തില്‍ പ്രാദേശിക എഴുത്തുക്കാര്‍ക്ക് ആദരവുമായി പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെയും ചേമഞ്ചേരി യു.പി സ്‌കൂളും 

> **Lead Summary:** **ചേമഞ്ചേരി:** വായനാ ദിനാഘോഷവുമായി ചേമഞ്ചേരി യുപി സ്‌കൂളും. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെയും ചേമഞ്ചേരി യുപി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വായനാ ദിനാഘോഷം നടന്നത്. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രാദേശിക എഴുത്തുകാരെയും പുസ്തകപ്രസാധകനെയും ആദരിച്ചു. വചനം ബുക്‌സ് പ്രസാധകന്‍ അബ്ദുള്ളക്കോയ കണ്ണങ്കടവ്, എഴുത്തുകാരായ ഡോ. അബൂബക്കര്‍ കാപ്പാട്, വിനീത മണാട്ട്, നാസര്‍ കാപ്പാട്, ഷരീഫ് വി കാപ്പാട് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ബ്ലോക്ക് അംഗം എം.പി. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വത്സല പുല്ല്യേത്ത്, പിടിഎ പ്രസിഡന്റ് വി. സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആരതി, ഹരിപ്രിയ, അയന എന്നീ ടെയിനിംഗ് അധ്യാപകര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ പ്രധാന അധ്യപികയ്ക്ക് കൈമാറി. പ്രധാന അധ്യപിക സി.കെ. സജിത സ്വാഗതവും അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.

## Article Content

**ചേമഞ്ചേരി:** വായനാ ദിനാഘോഷവുമായി ചേമഞ്ചേരി യുപി സ്‌കൂളും. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെയും ചേമഞ്ചേരി യുപി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വായനാ ദിനാഘോഷം നടന്നത്. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രാദേശിക എഴുത്തുകാരെയും പുസ്തകപ്രസാധകനെയും ആദരിച്ചു. വചനം ബുക്‌സ് പ്രസാധകന്‍ അബ്ദുള്ളക്കോയ കണ്ണങ്കടവ്, എഴുത്തുകാരായ ഡോ. അബൂബക്കര്‍ കാപ്പാട്, വിനീത മണാട്ട്, നാസര്‍ കാപ്പാട്, ഷരീഫ് വി കാപ്പാട് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. ബ്ലോക്ക് അംഗം എം.പി. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വത്സല പുല്ല്യേത്ത്, പിടിഎ പ്രസിഡന്റ് വി. സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ആരതി, ഹരിപ്രിയ, അയന എന്നീ ടെയിനിംഗ് അധ്യാപകര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ പ്രധാന അധ്യപികയ്ക്ക് കൈമാറി. പ്രധാന അധ്യപിക സി.കെ. സജിത സ്വാഗതവും അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123652/pantalayani-block-kappad-division-development-committee-and-chemanchery-up-school-honored-local-writers-on-reading-day)