---
title: "നടുവണ്ണൂര്‍ തിരുവോട് എഎല്‍പി സ്‌കൂളില്‍ വായന വാരാചരണം സംഘടിപ്പിച്ചു."
english_title: " reading week was organized at Natuvannoor Tiruvod ALP School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123673/reading-week-was-organized-at-natuvannoor-tiruvod-alp-school"
published_at: "2023-06-20T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649141d22067c_naduvannur_logo.jpg"
keywords: []
---

# നടുവണ്ണൂര്‍ തിരുവോട് എഎല്‍പി സ്‌കൂളില്‍ വായന വാരാചരണം സംഘടിപ്പിച്ചു.

> **Lead Summary:** **നടുവണ്ണൂര്‍**: തിരുവോട് എഎല്‍പി സ്‌കൂളില്‍ വായന വാരാചരണം സംഘടിപ്പിച്ചു. വായന വാരാചരണം കവിയും സാക്ഷരത പ്രവര്‍ത്തകനുമായ ഒ.എം ബാലന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍**: തിരുവോട് എഎല്‍പി സ്‌കൂളില്‍ വായന വാരാചരണം സംഘടിപ്പിച്ചു. വായന വാരാചരണം കവിയും സാക്ഷരത പ്രവര്‍ത്തകനുമായ ഒ.എം ബാലന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം ഇ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് പ്രധാനാധ്യാപിക വി. ഭാരതി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എം.കെ മുനീര്‍, ജി.കെ അനീഷ്, അതുല്‍ സൂര്യദേവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

അധ്യാപിക റജീന നന്ദി പറഞ്ഞു. വായനശാല സന്ദര്‍ശനം, ക്ലാസ്സ് ലൈബ്രറി വിപുലീകരണം, ക്വിസ്, കടങ്കഥ മത്സരങ്ങള്‍, പത്ര - ആനുകാലിക - ബാലമാസികകളുടെ പ്രദര്‍ശനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123673/reading-week-was-organized-at-natuvannoor-tiruvod-alp-school)