---
title: "വായനാദിനത്തില്‍ പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി"
english_title: "On Reading Day, reading month celebration programs started at Pavandur Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123677/on-reading-day-reading-month-celebration-programs-started-at-pavandur-higher-secondary-school"
published_at: "2023-06-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64914648e2b78_pavndoor_logo.JPG"
keywords: []
---

# വായനാദിനത്തില്‍ പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

> **Lead Summary:** **ബാലുശ്ശേരി**: വായനാദിനത്തിന്റെ ഭാഗമായി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനമാസാചരണവും ആചരിച്ചു.

## Article Content

**ബാലുശ്ശേരി**: വായനാദിനത്തിന്റെ ഭാഗമായി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനമാസാചരണവും ആചരിച്ചു.

പരിപാടി രഘുനാഥ് കൊളത്തൂര്‍ ഉദ്ഘടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീലത അധ്യക്ഷത വഹിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് വായന മരിക്കുന്നില്ല എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഉപന്ന്യാസ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.

വിദ്യാരംഗം കലാസാഹിത്യ വേദിയിലെ വിദ്യാര്‍ത്ഥികള്‍ കവിത ചൊല്ലല്‍ നടത്തി. അധ്യാപിക പുഷ്പലത സ്വാഗതം പറഞ്ഞ ചടങ്ങില്‍ അധ്യാപിക വന്ദന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123677/on-reading-day-reading-month-celebration-programs-started-at-pavandur-higher-secondary-school)