---
title: "നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനവാരാചരണം സംഘടിപ്പിച്ചു"
english_title: "A reading week was organized under the auspices of the Malayalam club at Nanmananda Saraswati Vidyamandir English Medium High School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123686/a-reading-week-was-organized-under-the-auspices-of-the-malayalam-club-at-nanmananda-saraswati-vidyamandir-english-medium-high-school"
published_at: "2023-06-20T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64915367e44cb_nanmanda_logo.jpg"
keywords: []
---

# നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായനവാരാചരണം സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട**: നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായന വാരാചരണം സംഘടിപ്പിച്ചു. പരിപാടി പ്രശസ്ത എഴുത്തുകാരന്‍ ഡോ. ടി.കെ. അജിത് ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട**: നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വായന വാരാചരണം സംഘടിപ്പിച്ചു. പരിപാടി പ്രശസ്ത എഴുത്തുകാരന്‍ ഡോ. ടി.കെ. അജിത് ബാബു ഉദ്ഘാടനം ചെയ്തു.

'കൂടുതല്‍ വായിക്കുകയും അതോടൊപ്പം എഴുതുകയും ചെയ്യണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്' എന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

പ്രധാനാധ്യാപകന്‍ പി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു. അമ്മവായന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ മാതൃസമിതി സെക്രട്ടറി രഞ്ജു നിര്‍വ്വഹിച്ചു.

ഡോ. ടി.കെ അജിത് ബാബുവിന്റെ 'വൃദ്ധസഞ്ചാരം' എന്ന പുസ്തകം രഞ്ജു ഏറ്റുവാങ്ങി. 'കുഞ്ഞിക്കയ്യില്‍ കുഞ്ഞുപുസ്തകം' എന്ന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു.

അയ്യങ്കാളി ദിനത്തോടനുബന്ധിച്ച് സംസ്‌കൃതി നന്മണ്ടയുടെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തിലേക്ക് നല്‍കിയ സ്‌പോര്‍ട്‌സ് കിറ്റ് കായികാധ്യാപകന്‍ കെ. ബിജു പ്രധാനാധ്യാപകന് കൈമാറി.

എഴുത്തുകാരനായ സുധന്‍ നന്മണ്ട അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്ക് നല്‍കിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

ബാലകൃഷ്ണന്‍ നന്മണ്ട വേദിയില്‍ വെച്ച് സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കി. വിദ്യാലയ സമിതി സെക്രട്ടറി ഡോ. എസ് വിക്രമന്‍ ആട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

ഈ വര്‍ഷം വിദ്യാലയത്തില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന സാരസ്വതം മാസികക്ക് തുക വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ മലയാളം അധ്യാപിക നിഷ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123686/a-reading-week-was-organized-under-the-auspices-of-the-malayalam-club-at-nanmananda-saraswati-vidyamandir-english-medium-high-school)