---
title: "ചീക്കിലോട് എയുപി സ്‌കൂള്‍ ശതാബ്ദിയോടാനുബന്ധിച്ചു നിര്‍മ്മിച്ച ശതപൂര്‍ണിമ സ്മാരകമന്ദിരം ലൈബ്രറികെട്ടിടം ഉദ്ഘാടനവും വായനവാരാഘോഷവും സംഘടിപ്പിച്ചു"
english_title: "Cheekilode AUP School organized the inauguration of the Shatapurnima Memorial Library building built on the occasion of the centenary and reading week celebration."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123706/cheekilode-aup-school-organized-the-inauguration-of-the-shatapurnima-memorial-library-building-built-on-the-occasion-of-the-centenary-and-reading-week-celebration"
published_at: "2023-06-20T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64915c4b593d4_cheekilod_logo.JPG"
keywords: []
---

# ചീക്കിലോട് എയുപി സ്‌കൂള്‍ ശതാബ്ദിയോടാനുബന്ധിച്ചു നിര്‍മ്മിച്ച ശതപൂര്‍ണിമ സ്മാരകമന്ദിരം ലൈബ്രറികെട്ടിടം ഉദ്ഘാടനവും വായനവാരാഘോഷവും സംഘടിപ്പിച്ചു

> **Lead Summary:** **ചീക്കിലോട്**: ചീക്കിലോട് എയുപി സ്‌കൂള്‍ ശതാബ്ദിയോടാനുബന്ധിച്ചു നിര്‍മ്മിച്ച ശതപൂര്‍ണിമ സ്മാരകമന്ദിരം ലൈബ്രറികെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന കര്‍മ്മം കവി പി.പി ശ്രീധരനുണ്ണി നിര്‍വ്വഹിച്ചു.

## Article Content

**ചീക്കിലോട്**: ചീക്കിലോട് എയുപി സ്‌കൂള്‍ ശതാബ്ദിയോടാനുബന്ധിച്ചു നിര്‍മ്മിച്ച ശതപൂര്‍ണിമ സ്മാരകമന്ദിരം ലൈബ്രറികെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന കര്‍മ്മം കവി പി.പി ശ്രീധരനുണ്ണി നിര്‍വ്വഹിച്ചു.

വായന കുട്ടികളുടെ ജീവിതത്തില്‍ എന്നും ഒരു പ്രചോദനമാവണം, അതിനു സ്‌കൂള്‍ ലൈബ്രറികള്‍ എന്നും സഹായകമാവണം എന്നും കവി അഭിപ്രായപ്പെട്ടു. അത്യാആധുനിക സൗകര്യങ്ങളോട് കൂടിയ ഡിജിറ്റല്‍ ലൈബ്രറി ആണിത്.

ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍ഐടി കാലിക്കറ്റ് പ്രൊഫസര്‍ ഡോ. എ സുജിത്ത് നിര്‍വ്വഹിച്ചു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള പഠനം കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ ഈ വര്‍ഷത്തെ വായനവാരാഘോഷം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഗീത നിര്‍വ്വഹിച്ചു. വായനയില്‍ വൈവിധ്യം ഉണ്ടാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. ടി.എം മിനി, സ്മിത ഉണ്ണൂലികണ്ടി, ടി.എം അബൂബക്കര്‍, പുരുഷോത്തമന്‍, കെ.എം രൂപേഷ്, എം.കെ രവീന്ദ്രന്‍, ടി. ദിനേശന്‍, ആര്‍. പ്രസീത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123706/cheekilode-aup-school-organized-the-inauguration-of-the-shatapurnima-memorial-library-building-built-on-the-occasion-of-the-centenary-and-reading-week-celebration)