---
title: "കൊയിലാണ്ടി നഗരത്തില്‍ എം.ഡി.എം.എ.യും, ബ്രൗഷുഗറുമായി യുവാക്കള്‍ പിടിയില്‍ "
english_title: "true vision koyilandy Youth arrested with MDMA and brown sugar at koyilandy city"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123788/true-vision-koyilandy-youth-arrested-with-mdma-and-brown-sugar-at-koyilandy-city"
published_at: "2023-06-20T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491948295968_MDMA_LG.JPG"
keywords: []
---

# കൊയിലാണ്ടി നഗരത്തില്‍ എം.ഡി.എം.എ.യും, ബ്രൗഷുഗറുമായി യുവാക്കള്‍ പിടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നഗരത്തില്‍ എംഡിഎംഎയും, ബ്രൗഷുഗറുമായി യുവാക്കള്‍ പിടിയില്‍. ഇന്നു രാവിലെ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്‌കൂളിനു സമീപം വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നഗരത്തില്‍ എംഡിഎംഎയും, ബ്രൗഷുഗറുമായി യുവാക്കള്‍ പിടിയില്‍. ഇന്നു രാവിലെ കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്‌കൂളിനു സമീപം വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്.

ശ്രീ കണ്ഠാപുരം കുഞ്ഞിക്കണ്ടി സിറാചുദീന്‍(33), ഒഡീഷ ബാലേഷര്‍ ദാസിപ്പുര്‍ സ്വദേശി റഹീഷ് മുഹമ്മദ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന സവാദ് ഓടി രക്ഷപ്പെട്ടു. ഒരു ഗ്രാം എംഡിഎംഎയും, 9ഗ്രാം ബ്രൗണ്‍ഷുഗറുമാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെഎല്‍ 21 ആര്‍ 245 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എസ്‌ഐ അനീഷ് വടക്കേടത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ ജലീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123788/true-vision-koyilandy-youth-arrested-with-mdma-and-brown-sugar-at-koyilandy-city)