---
title: "ശ്രദ്ധേയമായി ഹൃദയാദരം പരിപാടി; നടുവത്തൂര്‍ നവീന കോളേജിലെ 1989-90 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി "
english_title: "true vision koyilandy Students and teachers of the 1989-90 SSLC batch of Natuvathur Navina College reunited after thirty-three years."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123927/true-vision-koyilandy-students-and-teachers-of-the-1989-90-sslc-batch-of-natuvathur-navina-college-reunited-after-thirty-three-years"
published_at: "2023-06-21T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649296042c631_hredayaragam_LG.jpg"
keywords: []
---

# ശ്രദ്ധേയമായി ഹൃദയാദരം പരിപാടി; നടുവത്തൂര്‍ നവീന കോളേജിലെ 1989-90 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി 

> **Lead Summary:** **കീഴരിയൂര്‍: **സര്‍ക്കാര്‍ - എയിഡഡ് വിദ്യാലയങ്ങളില്‍ പൂര്‍വ്വാധ്യാപക - വിദ്യാര്‍ത്ഥി സംഗമം പതിവുകാഴ്ചയാണ് എന്നാല്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലാവുമ്പോള്‍ അത് ശ്രദ്ധേയമാവുന്നു. നടുവത്തൂര്‍ നവീന കോളേജിലെ 1989-90 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരുമാണ് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടിയത്.

## Article Content

**കീഴരിയൂര്‍: **സര്‍ക്കാര്‍ - എയിഡഡ് വിദ്യാലയങ്ങളില്‍ പൂര്‍വ്വാധ്യാപക - വിദ്യാര്‍ത്ഥി സംഗമം പതിവുകാഴ്ചയാണ് എന്നാല്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലാവുമ്പോള്‍ അത് ശ്രദ്ധേയമാവുന്നു. നടുവത്തൂര്‍ നവീന കോളേജിലെ 1989-90 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരുമാണ് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടിയത്.

ഹൃദയാദരം പരിപാടിയുടെ തുടക്കത്തില്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചും വിദ്യാര്‍ത്ഥികളുടെ ഹാജര്‍ വിളിച്ചും അന്നത്തെ ക്ലാസ് മുറിയുടെ പുനരാവിഷ്‌കാരം നടത്തി. കവി മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.

എം. ഷീബ അധ്യക്ഷത വഹിച്ചു. ശ്രീനിവാസന്‍ ഊത്തൂളി സ്വാഗതവും കെ.പി. സ്വപ്നകുമാര്‍ നന്ദിയും പറഞ്ഞു. സി.പി. സുനില്‍കുമാര്‍, പ്രേമന്‍ തണ്ടാങ്കണ്ടി, രജില ഇടപ്പള്ളി, ഷെറീന, ബി. രാഘവന്‍, ഇടപ്പള്ളി സോമനാഥന്‍, രാമചന്ദ്രന്‍ നീലാംബരി, ഇ. വിശ്വനാഥന്‍, ടി. നന്ദകുമാര്‍, സി.എം. വിനോദ്, കോണില്‍ സതീശന്‍, കുറുമയില്‍ രമേശന്‍, സി.കെ. ബാലകൃഷ്ണന്‍, കെ. സത്യന്‍, കെ. അഖിലന്‍, കുറുമയില്‍ സന്തോഷ്, ടി. സുരേഷ് ബാബു, ചന്ദ്രന്‍ കണ്ണോത്ത്, കെ.ടി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123927/true-vision-koyilandy-students-and-teachers-of-the-1989-90-sslc-batch-of-natuvathur-navina-college-reunited-after-thirty-three-years)