---
title: "തേങ്ങ പറിക്കാന്‍ വേതനം ഇനി പഞ്ചായത്ത് നല്‍കും; നാളികേര കര്‍ഷകര്‍ക്ക് കൈതാങ്ങായി മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി "
english_title: "true vision koyilandy Panchayat will now pay wages for picking coconuts; Kera Saubhagya Project in Mudadi is a handhold for coconut farmers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123943/true-vision-koyilandy-panchayat-will-now-pay-wages-for-picking-coconuts-kera-saubhagya-project-in-mudadi-is-a-handhold-for-coconut-farmers"
published_at: "2023-06-21T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64929ec1c3d18_coconut_LG.jpg"
keywords: []
---

# തേങ്ങ പറിക്കാന്‍ വേതനം ഇനി പഞ്ചായത്ത് നല്‍കും; നാളികേര കര്‍ഷകര്‍ക്ക് കൈതാങ്ങായി മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി 

> **Lead Summary:** **നന്തി ബസാര്‍: **നാളികേര കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് തെങ്ങില്‍ കയറാന്‍ ആളില്ലാത്തതും കൂലി കൊടുക്കാന്‍ കാശില്ലാത്തതും. ഈ പ്രയാസത്തിന് ഒറ്റയടിക്കുള്ള പരിഹാരമാണ് മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി. 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൃഷിഭവന്‍ മൂടാടി കാര്‍ഷിക കര്‍മസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കര്‍മ്മ സേനയില്‍ രജിസ്ട്രര്‍ ചെയ്തതിന് ശേഷം കര്‍മസേന മുഖാന്തിരം തൊഴിലാളികളെ ആവശ്യക്കാര്‍ക് എത്തിക്കും. കര്‍ഷകര്‍ തങ്ങളുടെ വേതനത്തിന്റ വിഹിതം കര്‍മ സേനയിലടക്കുകയും ഗ്രാമ പഞ്ചായത്തിന്റ വേതന വിഹിതവും ചേര്‍ത്ത് തൊഴിലാളികള്‍ക്ക് നല്‍കും. കൃഷി ഓഫീസറാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍' തെങ്ങിന്റെ എണ്ണമനുസരിച്ചാണ് സബ്‌സിഡി നല്‍കുക. നാളികേര വിലയിടിവില്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക് പദ്ധതി എറെ സഹായകമാവുമെന്ന് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പറഞ്ഞു. 19 ലക്ഷം രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത് ഗ്രാമസഭ മുഖാന്തിരം അപേക്ഷ സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഇത് കൂടാതെ വളപ്രയോഗത്തിനും പദ്ധതിയുണ്ട്.

## Article Content

**നന്തി ബസാര്‍: **നാളികേര കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് തെങ്ങില്‍ കയറാന്‍ ആളില്ലാത്തതും കൂലി കൊടുക്കാന്‍ കാശില്ലാത്തതും. ഈ പ്രയാസത്തിന് ഒറ്റയടിക്കുള്ള പരിഹാരമാണ് മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി. 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൃഷിഭവന്‍ മൂടാടി കാര്‍ഷിക കര്‍മസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കര്‍മ്മ സേനയില്‍ രജിസ്ട്രര്‍ ചെയ്തതിന് ശേഷം കര്‍മസേന മുഖാന്തിരം തൊഴിലാളികളെ ആവശ്യക്കാര്‍ക് എത്തിക്കും. കര്‍ഷകര്‍ തങ്ങളുടെ വേതനത്തിന്റ വിഹിതം കര്‍മ സേനയിലടക്കുകയും ഗ്രാമ പഞ്ചായത്തിന്റ വേതന വിഹിതവും ചേര്‍ത്ത് തൊഴിലാളികള്‍ക്ക് നല്‍കും. കൃഷി ഓഫീസറാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍' തെങ്ങിന്റെ എണ്ണമനുസരിച്ചാണ് സബ്‌സിഡി നല്‍കുക. നാളികേര വിലയിടിവില്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക് പദ്ധതി എറെ സഹായകമാവുമെന്ന് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പറഞ്ഞു. 19 ലക്ഷം രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത് ഗ്രാമസഭ മുഖാന്തിരം അപേക്ഷ സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഇത് കൂടാതെ വളപ്രയോഗത്തിനും പദ്ധതിയുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123943/true-vision-koyilandy-panchayat-will-now-pay-wages-for-picking-coconuts-kera-saubhagya-project-in-mudadi-is-a-handhold-for-coconut-farmers)