---
title: "അത്തോളി ജിഎല്‍പി സ്‌കൂളില്‍ വായന വാരാചരണവും പഠനോപകരണ ശില്പശാലയും സംഘടിപ്പിച്ചു"
english_title: "Atholi GLP School organized reading week and learning tool workshop"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123949/atholi-glp-school-organized-reading-week-and-learning-tool-workshop"
published_at: "2023-06-21T12:42:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6492a37668286_atholi_reading_day_logo.jpg"
keywords: []
---

# അത്തോളി ജിഎല്‍പി സ്‌കൂളില്‍ വായന വാരാചരണവും പഠനോപകരണ ശില്പശാലയും സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി**: അത്തോളി ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച വായനവാരാചരണം മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി. അനില്‍ ഉദ്‌ലാടനം ചെയ്തു.

## Article Content

**അത്തോളി**: അത്തോളി ജിഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച വായനവാരാചരണം മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി. അനില്‍ ഉദ്‌ലാടനം ചെയ്തു.

സ്‌കൂള്‍ ലൈബ്രറിയിലേക്ക് സ്വന്തം കവിതാ പുസ്തകങ്ങളും ഇന്റര്‍നാഷണല്‍ മലയാളി സമാജത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നോട്ടുബുക്കുകളും വിതരണം ചെയ്തു.

ഒരാഴ്ച നീളുന്ന വിവിധ പരിപാടികളില്‍ നാടക രചയിതാവും അധ്യാപകനുമായ ശിവദാസ് പൊയില്‍കാവ് പങ്കെടുക്കുന്നുണ്ട്. പഠനോപകരണ ശില്പശാല വാര്‍ഡ് അംഗം ശാന്തി മാവീട്ടില്‍ ഉദ്ഘാടനം ചെയ്തു.

ബിആര്‍സി സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരായ എ. ജമുനാബായി, പി. ഷൈമ, സജിനി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. പ്രധാനാധ്യപിക എം.കെ ഷബിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സിക്രട്ടറി പി. ശ്രീജ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123949/atholi-glp-school-organized-reading-week-and-learning-tool-workshop)