---
title: "നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക്, ദേശീയ തലത്തില്‍ 23 ാം റാങ്ക്; ആര്‍.എസ് ആര്യയെ ആദരിച്ച് താമരശ്ശേരി അല്‍ഫോന്‍സാ സ്‌കൂള്‍ ഡ്രൈവേഴ്സ് കോ ഓഡിനേഷന്‍ കമ്മറ്റി"
english_title: "1st rank in Kerala and 23rd nationally in NEET examination; Thamarassery Alphonsa School Drivers Coordination Committee in Honor of RS Arya at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123955/1st-rank-in-kerala-and-23rd-nationally-in-neet-examination-thamarassery-alphonsa-school-drivers-coordination-committee-in-honor-of-rs-arya-at-balussery"
published_at: "2023-06-21T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492a7ef67af1_winner_arya_logo.JPG"
keywords: []
---

# നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക്, ദേശീയ തലത്തില്‍ 23 ാം റാങ്ക്; ആര്‍.എസ് ആര്യയെ ആദരിച്ച് താമരശ്ശേരി അല്‍ഫോന്‍സാ സ്‌കൂള്‍ ഡ്രൈവേഴ്സ് കോ ഓഡിനേഷന്‍ കമ്മറ്റി

> **Lead Summary:** **ബാലുശ്ശേരി**: നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും ദേശീയ തലത്തില്‍ 23 -ാം റാങ്കും കരസ്ഥമാക്കിയ ആര്യ .ആര്‍.എസ് നെ അല്‍ഫോന്‍സാ സ്‌കൂള്‍ ഡ്രൈവേഴ്സ് കോ ഓഡിനേഷന്‍ കമ്മറ്റി ആദരിച്ചു.

## Article Content

**ബാലുശ്ശേരി**: നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കും ദേശീയ തലത്തില്‍ 23 -ാം റാങ്കും കരസ്ഥമാക്കിയ ആര്യ .ആര്‍.എസ് നെ അല്‍ഫോന്‍സാ സ്‌കൂള്‍ ഡ്രൈവേഴ്സ് കോ ഓഡിനേഷന്‍ കമ്മറ്റി ആദരിച്ചു.

രതീഷ് ഇയ്യാട് ഉപഹാരം കൈമാറി. സീനിയര്‍ ഡ്രൈവര്‍ ശ്രീനിവാസന്‍ പൊന്നാട അണിയിച്ചു. താമരശ്ശേരി അല്‍ഫോണ്‍സ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ആര്യ പഠനം പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ സുരേഷ്, സജി ജോസഫ്, പ്രവീണ്‍ കോപ്പാളി, രവി കെടവൂര്‍, ഷിജിത്ത്, രാജേഷ്, ജലീല്‍, അജീഷ്, മുഹമ്മദ് നസീര്‍ തുടങ്ങിയവര്‍ മൊമെന്റൊ നല്‍കി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123955/1st-rank-in-kerala-and-23rd-nationally-in-neet-examination-thamarassery-alphonsa-school-drivers-coordination-committee-in-honor-of-rs-arya-at-balussery)